കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിന് സീറ്റില്ല; കടുത്ത നിലപാടിലേക്കെന്ന് സൂചന, യുഡിഎഫ് ഇടപെടലും ഫലംകണ്ടില്ല

Google Oneindia Malayalam News

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫിനെ കോട്ടയം സീറ്റില്‍ മല്‍സരിപ്പിക്കില്ലെന്ന് വിവരം. ജോസഫ് മല്‍സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മണ്ഡലത്തിലെ നേതാക്കള്‍ അറിയിച്ചു. ജോസഫിന് പകരം തോമസ് ചാഴിക്കാടന്‍ മല്‍സരിക്കാനാണ് സാധ്യത.

pj

സീറ്റ് വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടതോടെയാണ് കേരളാ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി തര്‍ക്കം ഉടലെടുത്തത്. ജോസഫ് മല്‍സരിക്കരുതെന്നാണ് മാണിയുടെ നിലപാട്. ഈ നിലപാടിന് അനുകൂലമായിട്ടാണ് കോട്ടയം മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത് എന്നാണ് വിവരം.

അതേസമയം, സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് ജോസഫ് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളാ കോണ്‍ഗ്രസ് പിളരുമെന്ന വരെ റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയം മണ്ഡലത്തില്‍ ആര് മല്‍സരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കെ ജോസഫിനെ പിന്തുണച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

ആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയുംആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയും

മാണിയുമായും ജോസ് കെ മാണിയുമായും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ മണ്ഡലത്തിലെ നേതാക്കള്‍ ജോസഫിനെതിരെ നിലപാടെടുത്തത് അദ്ദേഹത്തിന് തിരിച്ചടിയായി. മാണിക്ക് ആശ്വാസവും.

നേരത്തെ രണ്ടു സീറ്റ് വേണമെന്ന നിലപാടിലായിരുന്നു കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഒരു സീറ്റ് മതിയെന്ന് പിന്നീട് തീരുമാനിച്ചു. ഇതോടെയാണ് പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റില്‍ ആരെ മല്‍സരിപ്പിക്കുമെന്ന ചര്‍ച്ചയ്ക്ക് ചൂട് പിടിച്ചത്. മല്‍സരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടതോടെ മാണി പ്രതിസന്ധിയിലായി.

English summary
Lok Sabha Elections 2019: UDF Leaders supports PJ Joseph, but Party not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X