കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; മല്‍സരിക്കുമെന്ന് പിജെ ജോസഫ്, യുഡിഎഫില്‍ പിരിമുറുക്കം

Google Oneindia Malayalam News

കൊച്ചി: കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന ലോക്‌സഭാ സീറ്റില്‍ ആര് മല്‍സരിക്കും. രണ്ടു സീറ്റ് വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഏത് സീറ്റിലും മല്‍സരിക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇതു കോണ്‍ഗ്രസ് വിട്ടുനല്‍കുമോ എന്ന കാര്യം ഉറപ്പില്ല. കൊച്ചിയില്‍ യുഡിഫ് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. മാണിയും ജോസഫും എത്തിയിട്ടുണ്ട്.

pj

ഏത് സീറ്റ് നല്‍കിയാലും മല്‍സരിക്കാന്‍ തയ്യാറാണെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല. ജോസഫിനെ മല്‍സരിപ്പിക്കുന്നതിനോട് മാണിക്ക് യോജിപ്പില്ല എന്നാണ് വിവരം. കൊച്ചയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആവശ്യപ്പെടാതെ ഘടകക്ഷികളുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഒരു സീറ്റ് ലഭിച്ചാലും താന്‍ മല്‍സരിക്കുമെന്ന് പിജെ ജോസഫ് സൂചിപ്പിച്ചു. ഏത് സീറ്റിലും മല്‍സരിക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി നേതൃത്വത്തോട് മല്‍സരിക്കാനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍രിക്കും. എവിടെ മല്‍സരിച്ചാലും കുഴപ്പമില്ലെന്നും ജോസഫ് പറഞ്ഞു.

മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ലമോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ല

രണ്ട് സീറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ മല്‍സരിക്കുമെന്ന് പിജെ ജോസഫ് പറയുകയും ചെയ്യുന്നു. കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നല്‍കൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു സീറ്റ് മാത്രം ലഭിച്ചാല്‍ ആര് മല്‍സരിക്കും. ജോസഫിന് സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകും.

English summary
Lok Sabha Elections 2019: UDF Seat Share talk in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X