കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതെന്ത്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ, വടകരയില്‍ മാറ്റമില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ മറുപടിയുമായി പാര്‍ട്ടി വൃത്തങ്ങള്‍. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലുള്ള തീരുമാനം വൈകുന്നത് ബാഹ്യസമ്മര്‍ദം മൂലമെന്നാണ് സൂചന. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനായി കര്‍ണാടകത്തിലെ മണ്ഡലങ്ങളും ആലോചനയിലുണ്ട്.

1

അതേസമയം വടകരയില്‍ കെ മുരളീധരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് ഒപ്പം തന്നെ വടകരയിലെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതുണ്ടായാല്‍ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതിനിടെ ഇടതുപക്ഷത്തിനെതിരെയും മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

രാഹുല്‍ വരാതിരിക്കാന്‍ ദില്ലിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വരുന്നതോടെ ഇടതുപക്ഷത്തിന്റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുല്‍ മത്സരിക്കാന്‍ വരരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം. ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തില്‍ അസംതൃപ്തി ഉണ്ട്. അതേസമയം മുസ്ലീം ലീഗിന്റെ ഈ നിലപാടില്‍ മുല്ലപ്പള്ളിയും അതൃപ്തനാണ്. സംസ്ഥാന നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാഹുലിന്റെ തീരുമാനം ഇല്ലാതായത് ഘടകകക്ഷികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍, ജാമ്യം നിഷേധിച്ചു!!കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍, ജാമ്യം നിഷേധിച്ചു!!

English summary
lok sabha elections 2019 why rahul candidature delayed congress reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X