Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ഇപ്പോഴും ആശയകുഴപ്പത്തില്‍: യുപിയില്‍ 80 ല്‍ 80 ഉം ലക്ഷ്യമിട്ട് ബിജെപി, പ്രവർത്തനം സജീവം

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി, ബിജെപി അധികാരം പിടിക്കുന്നതില്‍ നിർണ്ണായകമാവുന്നതും യുപിയിലെ പ്രകടനങ്ങളാണ്

 bjp

2014 ലോക്സഭ തിരഞ്ഞെടുപ്പിനായി സഖ്യം വേണമെന്ന ആവശ്യം പ്രതിപക്ഷ സജീവമായി ഉയർത്തുന്നുണ്ടെങ്കിലും സഖ്യത്തെ ആര് നയിക്കും എന്നതിനെ ചൊല്ലിയുള്ള തർക്കവും സജീവമാണ്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിന് ഒരു വിഭാഗം താല്‍പര്യപ്പെടുമ്പോള്‍ ടി എം സിയും ബി ആർ എസും ഉള്‍പ്പടേയുള്ളവർ അതിന് തയ്യാറല്ല. അതേസമയം മറുവശത്താവട്ടെ ബി ജെ പി തിരഞ്ഞെടുപ്പിനായി പൂർണ്ണമായി തയ്യാറാണ്.

നിതീഷ് കുമാർ സഖ്യം വിട്ട ബിഹാറില്‍ അടക്കം ഇത്തവണ തനിച്ച് മത്സരിച്ച് കരുത്തുകാട്ടാനാണ് ബി ജെ പിയുടെ ശ്രമം. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള യുപിയില്‍ അവട്ടെ കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകള്‍ ഉള്‍പ്പെടെ തിരിച്ച് പിടിച്ച് 80 ല്‍ 80 സീറ്റുകളുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങള്‍ അവർ സജീവമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 മൂന്ന് മുതൽ നാല് ലോക്‌സഭാ സീറ്റുകൾ

മൂന്ന് മുതൽ നാല് ലോക്‌സഭാ സീറ്റുകൾ

2019 ല്‍ പാർട്ടിക്ക് നഷ്ടപ്പെട്ട മൂന്ന് മുതൽ നാല് ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടുന്ന ഓരോ ക്ലസ്റ്ററുകളിലും കേന്ദ്രമന്ത്രിമാരെ വിന്യസിച്ചാണ് ബി ജെ പി പ്രവർത്തനം തുടങ്ങിയത്, പിന്നീട് അത് പരിമിതപ്പെടുത്തിയെങ്കിലും മാറ്റങ്ങളോടെയുള്ള പുതിയ ടീം ഉടന്‍ തയ്യാറാക്കും. യുപി ബിജെപി മേധാവി ഭൂപേന്ദ്ര ചൌധരിയുടെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുക. കേന്ദ്ര സഘം പ്രത്യേക മേല്‍നോട്ടം വഹിക്കും. 15 മുതൽ 20 വരെ ഭാരവാഹികളും സഖ്യത്തിലുള്ള കുറഞ്ഞത് നാലോ ആറോ പ്രാദേശിക പാർട്ടി മേധാവികളും ഈ ടീമില്‍ അംഗങ്ങളായിരിക്കും.

66 ലോക്‌സഭാ സീറ്റുകളിൽ മന്ത്രിമാരെയും

കഴിഞ്ഞ തവണ വിജയിച്ച 66 ലോക്‌സഭാ സീറ്റുകളിൽ മന്ത്രിമാരെയും ഭാരവാഹികളെയും നിയോഗിക്കും. ഇതിനായുള്ള പട്ടിക ഉന്നതതലത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, പ്രക്രിയ പൂർത്തിയാവാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതുപോലെ, ഭൂപേന്ദ്രയുടെ ടീമിന്റെ പട്ടികയും ഈ മാസം തന്നെ അന്തിമമായേക്കും.

പാർട്ടിയുടെ മാധ്യമ വിഭാഗത്തിൽ അഴിച്ചുപണി

പാർട്ടിയുടെ മാധ്യമ വിഭാഗത്തിൽ അഴിച്ചുപണി ഇതോടൊപ്പം നടത്തും. മാറ്റാൻ പോകുന്ന ബിജെപിയുടെ ഭാരവാഹികളുടെ എണ്ണം 40ൽ 20 കവിഞ്ഞേക്കില്ലെങ്കിലും മാധ്യമ വകുപ്പ് സമ്പൂർണ പരിഷ്‌കരണം കണ്ടേക്കും. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങളുണ്ടായേക്കില്ല. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി 2024 ജൂൺ വരെ നീട്ടാൻ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതിനാൽ, സംസ്ഥാന നേതൃത്വത്തിനും ആനുകൂല്യം ലഭിച്ചേക്കും.

ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി

പുതുതായി നിയമിതനായ യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന കാര്യം ഉറപ്പാണ്. ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ് ബി എസ്പിയുമായുള്ള സഖ്യം ഏറെക്കുറെ അന്തിമമാണെന്നും അപ്നാ ദളിന്റെ അനുപ്രിയ പട്ടേലുമായും നിഷാദ് പാർട്ടിയുടെ ഡോ സഞ്ജയ് നിഷാദുമായും മാത്രമായിരിക്കും ബി ജെ പിയുടെ ഇത്തവണത്തെ സഖ്യം.

രാജ്ഭറിന് കിഴക്കൻ യുപിയിൽ

രാജ്ഭറിന് കിഴക്കൻ യുപിയിൽ

രാജ്ഭറിന് കിഴക്കൻ യുപിയിൽ ഒന്നോ രണ്ടോ ലോക്സഭാ സീറ്റുകൾ നൽകിയേക്കും. ഏറ്റവും കുറഞ്ഞത് ഘോസി ലോക്‌സഭാ സീറ്റെങ്കിലും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയിലേക്ക് പോകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. "ഞങ്ങളുടെ വാതിലുകൾ വളരെ വലുതും എല്ലാവർക്കും തുറന്നതുമാണ്, തിരിച്ചും അങ്ങനെ തന്നെ" എസ്‌ ബി‌ എസ്‌ പി വക്താവ് പീയുഷ് മിശ്ര പറഞ്ഞു.

20 ഓളം ക്ലസ്റ്ററുകളിൽ ഓരോന്നിലും

20 ഓളം ക്ലസ്റ്ററുകളിൽ ഓരോന്നിലും

66 ലോക്‌സഭാ സീറ്റുകളിൽ മന്ത്രിമാരെ വിന്യസിക്കുമ്പോൾ, 20 ഓളം ക്ലസ്റ്ററുകളിൽ ഓരോന്നിലും യോഗി മന്ത്രിസഭയിൽ നിന്ന് ഒരു മുതിർന്ന മന്ത്രിയെ ബിജെപി വിന്യസിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. മെയിൻപുരി, സംഭാൽ, അംറോഹ, മൊറാദാബാദ് ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററിൽ കേന്ദ്രനേതൃത്വം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെയാണ് വിന്യസിച്ചത്. നഗീന, ബിജ്‌നോർ, സഹാറൻപൂർ ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, അസംഗഢിലെ ശ്രാവസ്തി, അംബേദ്കർ നഗർ, റായ്ബറേലി, ലാൽഗഞ്ച് എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്ററിൽ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ജൗൻപൂർ, ഘാസിപൂർ, മൗവ് എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്ററിൽ കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയും പ്രവർത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+