Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രഗല്‍ഭരെ ഇറക്കും: മൂന്നാം മോദി സർക്കാറില്‍ കേരളം പങ്കാളിത്തം ഉറപ്പിക്കണെന്നും സുരേന്ദ്രന്‍

തൃശ്ശൂർ: ബി ജെ പിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സി പി എമ്മും കോൺ​ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബി ജെ പിയോട് അടുക്കുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബി ജെ പിയിൽ ചേർന്നു.

ബി ജെ പിയിൽ ചേർന്ന വൈദികനെയും സ്നേഹസം​ഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായരീതിയിലാണ് കോൺ​ഗ്രസും സി പി എമ്മും അവഹേളിക്കുന്നത്. മോദിയുടെ തൃശ്ശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ മതധ്രുവീകരണത്തിന് ഉപയോ​ഗിക്കുകയാണ് കോൺ​ഗ്രസും സി പി എമ്മും. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് ഇവർ തിരിച്ചറിയണം.

k-surendran

ബി ജെ പി ഏറ്റവും പ്ര​ഗൽഭരായവരുടെ സ്ഥാനാർത്ഥി ലിസ്റ്റാവും പുറത്തിറക്കുക. യു ഡി എഫിലെ 19 എംപിമാരും നിർ​ഗുണ പരബ്രഹ്മങ്ങളാണ്. എൽ ഡി എഫിന്റെ ആരിഫിനാണെങ്കിൽ പാർലമെന്റിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല. 50 സീറ്റ് പോലും തികയ്ക്കാനാവാത്ത രാഹുൽ​ഗാന്ധിക്ക് വോട്ട് ചെയ്തത് കൊണ്ടോ ചിത്രത്തിലേ ഇല്ലാത്ത സി പി എമ്മിന് വോട്ട് ചെയ്തത് കൊണ്ടോ കേരളത്തിലെ ജനങ്ങൾക്ക് ഒരു ​ഗുണവും ഉണ്ടാകാൻ പോവുന്നില്ല.

ഹാട്രിക്ക് വിജയത്തിലേക്ക് പോവുന്ന നരേന്ദ്രമോദി സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കാനാണ് മലയാളികൾ ശ്രമിക്കേണ്ടത്. ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലും ദക്ഷിണേന്ത്യയിലും ബിജെപിയുടെ അടിത്തറ വർദ്ധിപ്പിക്കാൻ നല്ല പരിശ്രമമുണ്ടാവുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം ഉറപ്പ് വരുത്താൻ മോദി ശ്രമിക്കുന്നു. എല്ലാ വിഭാ​ഗം ജനങ്ങളെയും ചേർത്ത് പിടിച്ചാണ് കേന്ദ്രസർക്കാർ പോവുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ഉൾപ്പെടെ 50 ഓളം ക്രിസ്ത്യൻ കുടുംബങ്ങൾ കഴിഞ്ഞ ദിവസം ബി ജെ പിയിൽ ചേർന്നിരുന്നു. കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗത്തിൽ നിന്നുള്ള നിരവധി പേരും ബി ജെ പിയിൽ അംഗത്വമെടുത്തു. ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ഉൾപ്പെടെ 50 ഓളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഇന്ന് ബി ജെ പിയിൽ ചേർന്നത്.

പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബി ജെ പി പ്രവേശനം. തൃശ്ശൂരിൽ നടന്ന മറ്റൊരു പരിപാടിയിൽ, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിധ്യത്തിൽ കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗത്തിൽ നിന്ന് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെ നിരവധി പേരും ബി ജെ പിയിൽ അംഗത്വമെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+