കോണ്‍ഗ്രസ് സഹകരണം പൂർണ്ണമായും നിർത്താന്‍ എസ്പി: ഇത്തവണ രാഹുലിനെതിരേയും സ്ഥാനാർത്ഥി
അതിശക്തമായ മത്സരത്തിനൊടുവില്‍ 55120 വോട്ടിനായിരുന്നു അമേഠിയില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് തോറ്റത്

2024 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നല്‍കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ അമേഠിയില്‍ സ്ഥാനാർത്ഥിയെ നിർത്താതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നല്‍കുകയായിരുന്നു എസ്പി. എന്നാല്‍ ഇത്തവണ ആ രീതി പിന്തുടരണ്ടായെന്നാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഹകരണങ്ങള്‍ എസ്പി പൂർണ്ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കുന്നു. മറുവശത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് എസ് പി തീരുമാനം തിരിച്ചടിയുമാണ്.

അമേത്തിയിലെ പാവപ്പെട്ട സ്ത്രീകളുടെ ദുരവസ്ഥ കണ്ട്
"അമേത്തിയിലെ പാവപ്പെട്ട സ്ത്രീകളുടെ ദുരവസ്ഥ കണ്ട് ഞാൻ ദുഃഖിതനായിരുന്നു. വി ഐ പികൾ ഈ സീറ്റിൽ ജയിക്കുകയും തോൽക്കുകയും ചെയ്തു, എന്നിട്ടും ഇവിടുത്തെ അവസ്ഥ ഇങ്ങനെയാണെങ്കിൽ, ബാക്കി മണ്ഡലങ്ങളെക്കുറിച്ച് എന്ത് പറയാൻ? അടുത്ത തവണ അമേഠിയിൽ വലിയ ആളുകളെയല്ല, വലിയ ഹൃദയമുള്ള ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്. അമേഠിയിൽ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് എസ്പി പ്രതിജ്ഞയെടുക്കുന്നു''- ഞായറാഴ്ച അമേഠി സന്ദർശനത്തിന് ശേഷം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെയാണ് അമേഠി ഇപ്പോള്‍ കോണ്‍ഗ്രസ് സീറ്റ് അല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് എസ്പി വക്താവ് രാജേന്ദ്ര ചൗധരിയും രംഗത്ത് വരുന്നത്. ''കഴിഞ്ഞ തവണ അമേഠിയിൽ കോൺഗ്രസ് പരാജയപ്പെട്ടു, അതിനാൽ അത് കോൺഗ്രസിന്റെ സീറ്റല്ല. ബിജെപി വിജയിച്ചു, ഇപ്പോൾ ഇത് ബിജെപിയുടെ സീറ്റാണ്, " എന്ന് വ്യക്തമാക്കിയ അദ്ദേഹം 2024 ലെ തിരഞ്ഞെടുപ്പിൽ എസ്പി ബി ജെ പിയെ പരാജയപ്പെടുത്തുമെന്നും അവകാശപ്പെട്ടു.

ഒരു വലിയ പാർട്ടിയുമായും സഖ്യമില്ല
2024ൽ "കോൺഗ്രസ്, ബിഎസ്പി പോലുള്ള" ഒരു വലിയ പാർട്ടിയുമായും സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ പങ്കാളിയായ രാഷ്ട്രീയ ലോക്ദളിനൊപ്പം മാത്രമായിരിക്കും സഹകരണമെന്നും എസ് പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേഠി സന്ദർശന വേളയിൽ അഖിലേഷ് ലോക്‌സഭാ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശദാംശം ചോദിച്ചതായി അമേഠിയിലെ ഒരു എസ്പി നേതാവ് പറഞ്ഞു. "സാമൂഹികവും ജാതിവുമായ സമവാക്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു," നേതാവ് പറഞ്ഞു, സീറ്റിലേക്ക് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടിയായിരിക്കാം ഇതെന്നാണ് കണക്കാക്കുന്നത്.

അച്ഛന്‍ രാജീവ് ഗാന്ധി 1981 മുതല്‍ 91 വരെ തുടർച്ചയായി നാല് തവണ വിജയിച്ച അമേഠിയില്‍ നിന്നും മൂന്ന് തവണ ലോക്സഭയിലേക്ക് എത്തിയ നേതാവായിരുന്നു രാഹുല്‍. 1999 ല്‍ സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തില്‍ വിജയിച്ചിരുന്നതെങ്കില്‍ 2004 അവർ റായിബറേലിയിലേക്ക് മാറുകയും രാഹുല്‍ അമേഠിയില്‍ മത്സരിക്കുകയുമായിരുന്നു.

2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍
2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ അമേഠിയില്‍ നിന്നും രാഹുല്‍ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2014 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു രാഹുലിന്റെ വിജയം. 2019 ലേക്ക് എത്തിയപ്പോഴാണ് അമേഠിക്കൊപ്പം വയനാട് മണ്ഡലത്തിലും മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. ഫലം പുറത്ത് വന്നപ്പോള്‍ മൂന്ന് തവണ വിജയിച്ച അമേഠി അദ്ദേഹത്തെ കൈവിടുകയും വയനാട് വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുകയും ചെയ്തു.

അതിശക്തമായ മത്സരത്തിനൊടുവില്‍ 55120 വോട്ടിനായിരുന്നു അമേഠിയില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് തോറ്റത്. രാഷ്ട്രീയമായി രാഹുലിനും കോണ്‍ഗ്രസിനും ഇത് വലിയ തിരിച്ചടിയായപ്പോള്‍ വയനാട്ടിലെ വിജയമാണ് ആശ്വാസമായത്. അമേഠി ഏത് വിധേനയും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഇത്തവണ പിന്തുണയ്ക്കാനില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ് എത്തുന്നത്.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്











Click it and Unblock the Notifications