Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും: കാരണങ്ങള്‍ വിശദീകരിച്ച് ബെന്നി ബഹനാന്‍

തൃശ്ശൂർ: ചാലക്കുടി മണ്ഡലത്തിലും കേളത്തിലും യു ഡി എഫ് മികച്ച വിജയം നേടുമെന്ന് ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്‍. തുടക്കം മുതല്‍ തന്നെ നൂറ് ശതമാനം ആത്മവിശ്വാസമാണ്. അതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഈ ലോക്സഭ മണ്ഡലത്തിന്റെ രാഷ്ട്രീയപരമായ സ്വഭാവമാണ്. രണ്ട് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇന്ത്യയിലെ ജനാധിപത്യ മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വളരെ അധികം അവബോധം സൃഷ്ടിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇതെന്നും ബെന്നി ബഹനാന്‍ വണ്‍ഇന്ത്യ മലയാളത്തോടായി പറയുന്നു.

മോദിയുടെ ഫാസിസ്റ്റ് നയങ്ങള്‍, അതുപോലെ തന്നെ സംഘപരിവാർ അജണ്ടയും നടപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. ചാലക്കുടിയുടെ സ്വഭാവം എന്ന് പറയുന്നത് എന്നും കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്നതാണ്. മണ്ഡലത്തിന്റെ എല്ലാ മേഖലയിലും ഒരു തവണ പര്യടനം പൂർത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. വലിയ ആത്മവിശ്വാസത്തോടെയാണ് ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. അവരുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്.

benny-behnanan

കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും യു ഡി എഫിന് അനുകൂലമാണ്. സംസ്ഥാനത്ത് ഇതുപോലെ ഒരു ഭരണ പരാജയം ഉണ്ടായ കാലഘട്ടം നേരത്തെ ഉണ്ടായിട്ടില്ല. വിലക്കയറ്റം, ശമ്പളമില്ലായ്മ, സാമ്പത്തിക ഞെരുക്കം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ മേഖലയില്‍ അങ്ങനെ ജനങ്ങളെ വീർപ്പ് മുട്ടിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്കിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും ബെന്നിബഹനാന്‍ അഭിപ്രായപ്പെടുന്നു.

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന മതേതരത്വ മനസ്സാണ് കേരളത്തിന്റേത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് യാതൊരു ആശ്വാസവും ലഭിക്കുന്നില്ല. മലയോര മേഖലയില്‍ ജനങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരാകുകയാണ്. ഈ ഘട്ടത്തിലും സർക്കാർ നിഷ്ക്രിയരാണ്.

ചാലക്കുടിയില്‍ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്രയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. സ്വാഭിവകമായും അറിയാം. കേരളത്തില്‍ യു ഡി എഫ് അനുകൂല സാഹചര്യമാണെന്ന് പ്രതിപക്ഷ പാർട്ടികള്‍ പോലും പറയുന്നു. തൃശ്ശൂരില്‍ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. തൃശ്ശൂർ എടുക്കാന്‍ വന്നവർക്ക് ഇത്തവണയും തൃശ്ശൂർ എടുക്കാന്‍ സാധിക്കില്ല. ചാലക്കുടിയില്‍ മാത്രമല്ല, കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റും യു ഡി എഫ് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+