പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു! എല്ലാ മണ്ഡലത്തിലും ഏറ്റവും പുറകില്‍!
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ അടക്കം വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ എല്ലാ നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്തി.

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചത് അടക്കമുളള കേസുകളില്‍ ജയിലില്‍ കിടന്ന കെ സുരേന്ദ്രന് അനുകൂലമായി പത്തനംതിട്ടയില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപെടുമെന്നായിരുന്നു ഇത്തവണ ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് സുരേന്ദ്രന് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചത്.
Recommended Video
എന്‍ഡിഎ സഖ്യകക്ഷിയായ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിന്‍റെ മണ്ഡമായ പൂഞ്ഞാറിലാണ് ഇത്തവണ സുരേന്ദ്രന് ഏറ്റവും തിരിച്ചി നേരിട്ടത്. ഇവിടേയും മൂന്നാം സ്ഥാനത്താണ് കെ സുരേന്ദ്രന്‍. തുടക്കം യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും കെ സുരേന്ദ്രനെ പിന്നിലാക്കി ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു. നിലവില്‍ 39,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി മണ്ഡലത്തില്‍ മുന്നേറുന്നത്.












Click it and Unblock the Notifications