Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് കോട്ടകള്‍ തകര്‍ന്നടിയും; യുഡിഎഫ് 17 സീറ്റുകള്‍ വരെ നേടും, ബിജെപിക്ക് സീറ്റ് ഉറപ്പില്ല

തിരുവനന്തപുരം: ലോക്സഭാ തിര‍ഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നടത്തിയ പ്രവചനത്തിലും കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എക്സിറ്റ് പോളുകള്‍ക്ക് ശേഷം ട്വന്‍റി ഫോര്‍ ന്യൂസ് നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റം പ്രവചിക്കുന്നത്.

ശബരിമല ഏതൊക്കെ മണ്ഡലങ്ങളിൽ പ്രതിഫലിച്ചു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്‌തോ?, ആർക്കൊക്കെയാണ് ജയസാധ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ട്വന്‍റിഫോര്‍ ന്യൂസ് പ്രവചനം നടത്തിയിരിക്കുന്നത്. 13 മുതല്‍ 17 വരെ സീറ്റുകല്‍ യുഡിഎഫിന് പ്രവചിക്കുന്ന സര്‍വ്വെ എല്‍ഡിഎഫിന് 7 മുതല്‍ 3 സീറ്റുകളില്‍ വരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. ബിജെപി 1 മുകല്‍ 0 വരെ സീറ്റ് നേടാനാണ് സാധ്യത. മണ്ഡലം തിരിച്ചുള്ള ട്വന്‍റി ഫോര്‍ ചാനലിന്‍റെ പ്രവചനം ഇങ്ങനെ..

കാസര്‍കോട്

കാസര്‍കോട്

1989 മുതല്‍ ഇടുതുകോട്ടയായി തുടരുന്ന കാസര്‍കോട് ഇത്തവണ വീഴുമെന്നാണ് ട്വന്‍റിഫോര്‍ പ്രവചിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് വ്യക്തമായ മേധാവിത്വം ഉണ്ടെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്.

കണ്ണൂര്‍

കണ്ണൂര്‍

തെക്കന്‍ മലബാറിലെ സിപിഎമ്മിന്‍റെ മറ്റൊരു സിറ്റിങ് സീറ്റായ കണ്ണൂരും ഇത്തവണ അവരെ കൈവിട്ടേക്കും. ഇടത് സ്ഥാനാര്‍ത്ഥി ശ്രീമതി ടീച്ചറും യുഡിഎഫ് സ്ഥനാര്‍ത്ഥി കെ സുധാകരനും തമ്മില്‍ ശക്തമായ മത്സരമാണ് കണ്ണൂരില്‍ നടക്കുക. അപ്പോഴും കെ സുധാകരന് തന്നെയാണ് സധ്യത കൂടുതല്‍.

വടകര

വടകര

വളരെ ശ്രദ്ധേയമായ രാഷ്ട്രീയ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തും. പി ജയരാജന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെങ്കിലും കെ മുരളീധരന്‍റെ മറികടക്കാന്‍ കഴിയില്ല. കോഴിക്കോടും വിജയം യുഡിഎ​ഫിന് തന്നെ. വിവാദങ്ങള്‍ ഏശാതെ എംകെ രാഘവന്‍ വിജയിച്ചു കയറും.

വയനാടും മലപ്പുറവും

വയനാടും മലപ്പുറവും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ ഫലത്തിന്‍റെ കാര്യത്തില്‍ സംശയമൊന്നും ഇല്ല. വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ വിജയിക്കുമെന്ന് വ്യക്തം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് വെല്ലുവിളിയാവാന്‍ വിപി സാനുവിനും കഴിഞ്ഞില്ലെന്നുമാണ് ട്വന്‍റി ഫോര്‍ പ്രവചനം.

പൊന്നാനി, പാലക്കാട്

പൊന്നാനി, പാലക്കാട്

പൊന്നാനി ഇത്തവണയും ലീഗ് കോട്ടയായി തന്നെ തുടരും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ട്. അതേസമയം പാലക്കാട് മുന്നാംതവണയും ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ് നിലനിര്‍ത്തുമെന്നാണ് ട്വന്‍റിഫോര്‍ അഭിപ്രായപ്പെടുന്നത്.

ആലത്തൂര്‍

ആലത്തൂര്‍

അതേ സമയം കഴിഞ്ഞ രണ്ട് തവണായി പികെ ബിജുവിലൂടെ സിപിഎം നിലനിര്‍ത്തുന്ന ആലത്തൂര്‍ സീറ്റ് ഇത്തവണ ഇടതുമുന്നണിക്ക് നഷ്ടമായക്കേും. പുതമുഖ സ്ഥാനാര്‍ത്ഥിയാണെങ്കിലും പ്രചരണത്തിലെ മേല്‍ക്കൈ ആണ് രമ്യഹരിദാസിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമാവുക.

തൃശൂര്‍

തൃശൂര്‍

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ടിഎന്‍ പ്രതാപനിലൂടെ സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കും. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയത് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കിയേക്കും. രാജാജി മാത്യൂ തോമസ് ആയിരുന്നു തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ചാലക്കുടി, എറണാകുളം

ചാലക്കുടി, എറണാകുളം

ചാലക്കുടിയിലെ സിറ്റിങ് എംപിയായ നടന്‍ ഇന്നസെന്‍റിന് ഇത്തവണ പരാജയം രുചിക്കേണ്ടി വരും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ചാലക്കുടിയില്‍ വിജയിക്കുമെന്നാണ് ട്വന്‍റിഫോര്‍ പ്രവചിക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍റെ വിജയം സുനിശ്ചിതമാണ്.

ഇടുക്കി, കോട്ടയം

ഇടുക്കി, കോട്ടയം

കസ്തൂരിരംഗന്‍ റിപ്പോറ്‍ കത്തിനിന്ന 2014 ല്‍ ജോയ്സ് ജോര്‍ജ്ജിലൂടെ ഇടതുമുന്നണി വിജയിച്ച ഇടുക്കി സീറ്റ് ഇത്തവണ ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ് തിരിച്ചു പിടിക്കും. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ വിജയവും സര്‍വ്വെ ഉറപ്പിക്കുന്നു.

പത്തനംതിട്ട

പത്തനംതിട്ട

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വലിയ വോട്ടുപിടുത്തം നടത്തുമെങ്കിലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നാണ് ചാനല്‍ പ്രവചിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ശബരിമല വിഷയവും ന്യൂനപക്ഷങ്ങളുടെ നിലപാടുമാണ് മണ്ഡലത്തില്‍ നിര്‍ണ്ണായകമാവുക.

മാവേലിക്കര

മാവേലിക്കര

പ്രവചനം ശരിയാവുകയാണെങ്കില്‍ മാവേലിക്കരയില്‍ മത്സരിക്കുന്ന ചിറ്റയം ഗോപകുമാറിന് നിയമസഭയിലേക്ക് തന്നെ മടങ്ങേണ്ടി വരും. യുഡിഎഫ് സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷ് സീറ്റ് നിലനിര്‍ത്തും. ഇടത് സ്ഥാനാര്‍ത്ഥിക്കുമേല്‍ വ്യക്തമായ മേധാവിത്വമാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉള്ളത്.

കൊല്ലം

കൊല്ലം

കൊല്ലം ഇത്തവണയും എന്‍കെ പ്രേമചന്ദ്രനിലൂടെ യുഡിഎഫ് നിലനിര്‍ത്തും. കെഎന്‍ ബാലഗോപാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും പ്രേമചന്ദ്രനെ മറികടക്കാന്‍ സാധിക്കില്ല. ബിജെപി പിടിക്കുന്ന വോട്ടുകളും കൊല്ലത്ത് നിര്‍ണ്ണായകമാവും.

ആലപ്പുഴ, ആറ്റിങ്ങല്‍

ആലപ്പുഴ, ആറ്റിങ്ങല്‍

ആലപ്പുഴയില്‍ എഎം ആരിഫ് വിജയിക്കുമെന്നാണ് പ്രവചനം. ജനകീയ എംഎല്‍എയായ എഎം ആരിഫിനെ രംഗത്ത് ഇറക്കിയത് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. ആറ്റിങ്ങലില്‍ എ സമ്പത്തിനാണ് വിജയമെന്നാണ് ട്വന്‍റിഫോര്‍ പ്രവചനം. മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാവും.

തിരുവനന്തപുരം

തിരുവനന്തപുരം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ആര് വിജയിക്കുമെന്ന് കൃത്യമായ പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥനാര്‍ത്ഥി കുമ്മനം രാജശേഖരനും തുല്യ സാധ്യതയാണ് തിരുവനന്തപുരത്ത് ഉള്ളത്. എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി സി ദിവാകരന്‍ മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+