Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പ് പൂര്‍ത്തിയായി, പോളിങ് 78 ശതമാനം!

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കേരളത്തിലെ പോളിങ് പൂര്‍ത്തിയായി. ഔദ്യോഗിക വിവരമനുസരിച്ച് 73 ശതമാനമാണ് പോളിങ്. ചില ബൂത്തുകളില്‍ പോളിങ് തുടരുന്നതിനാല്‍ ഇത് 78 ശതമാനം വരെയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂരിലാണ്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. കണ്ണൂരില്‍ 80 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു. രാത്രിയോടു കൂടി മാത്രമേ ശരിയായ ചിത്രം വ്യക്തമാകൂ. 2009ല്‍ 73.5 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

3.42: തിരുവനന്തപുരം നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽ കനത്ത മഴ. സംസ്ഥാനത്തൊട്ടാകെ കനത്ത പോളിങ് തുടരുന്നു. ഇതുവരെ 60 ശതമാനം പേർ വൊട്ടു ചെയ്തു

AK Antony

2:00: രണ്ടു മണിയോടെ 53 ശതമാനം പേര്‍ വോട്ടു ചെയ്തു

1.25: പോളിങ് 50 ശതമാനം കടന്നു.

1.10: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസീറിനെതിരേ കൈയേറ്റം.

1.00: വോട്ട് ചെയ്തു മടങ്ങുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു.

12.00: ലോകസഭാ വോട്ടെടുപ്പ് അഞ്ചു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 40 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതേ സമയം മറ്റുസംസ്ഥാനങ്ങളില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ പോളിങ് ബൂത്തിലെത്തിയിട്ടുണ്ട്.

ല്‍, കുറവ് തിരുവനന്തപുരത്ത്‌

10.00: വടക്കന്‍ കേരളത്തില്‍ കനത്ത പോളിങ് തുടരുന്നു. ഇതുവരെ 26 ശതമാനം പോളിങ്‌

9.00: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ് തുടരുന്നു. വോട്ടെടുപ്പ് രണ്ടു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ അധിക മണ്ഡലങ്ങളിലും 20 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. വടകരയാണ് ഏറ്റവും മികച്ച പ്രകടനം. പത്തനംതിട്ടയില്‍ തണുത്ത പ്രതികരണമാണ്.

8.30: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മികച്ച പോളിങിനുള്ള കാരണം യുഡിഎഫിനോടുള്ള അമര്‍ഷം. വോട്ടെടുപ്പ് ശതമാനം വര്‍ദ്ധിച്ചാല്‍ അത് എല്‍ഡിഎഫിനു അനുകൂലമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിനോടുള്ള പക തീര്‍ക്കാന്‍ ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു ചെയ്യുകയാണ്.

തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരും. അതോടെ യുഡിഎഫ് സര്‍ക്കാരും തകരും. സ്വാഭാവികമായ ജനവികാരം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ താഴെയിറക്കും.

8.00: ഒരു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിങ്. പല മണ്ഡലങ്ങളിലും ഏഴു ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തു കഴിഞ്ഞു. വയനാട്, പത്തനംതിട്ട മണ്ഡലങ്ങളിലാണ് കുറഞ്ഞ പോളിങ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ കാണാം.

Kerala Polling-Kochi

8.00:മലബാര്‍ മേഖലയില്‍ കനത്ത പോളിങിന് സാധ്യത

മലബാര്‍ മേഖലയിലെ പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ.

7.55: നടന്‍ സുരേഷ് ഗോപി വോട്ട് ചെയ്തു

താന്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരല്ല, കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തിനെതിരേയാണ് വോട്ട്.

7.30: വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ചിലയിടങ്ങളില്‍ നിന്ന് യന്ത്രതകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് യന്ത്രതകരാറു മൂലം വോട്ട് ചെയ്യാനായില്ല.

7.18: എൽഡിഎഫ് ഉന്നത വിജയം നേടുമെന്ന് കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി എംഎ ബേബി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കും. തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

7.15: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കൊളജിലെ 137ാം ബൂത്തിലെ വോട്ടിങ് യന്ത്രത്തിൽ തകരാറിൽ

7.12: എൻകെ പ്രേമചന്ദ്രന്റെ വോട്ട് രേഖപ്പെടുത്തിയില്ല. സാങ്കേതിക പ്രശ്നത്തെ തുടർന്നാണിത്. ഇവിടെ വോട്ടെടുപ്പ് വൈകുന്നു

7.11: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി.

7:10: കേരളത്തിലെ 92 മണ്ഡലങ്ങളിൽ പോളിങ് തുടങ്ങി.

7.05: എംഎ ബേബി തിരുവനന്തപുരത്തും എൻകെ പ്രേമചന്ദ്രൻ കൊല്ലത്തും വോട്ടു രേഖപ്പെടുത്തി

7.00: പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ വിധിയെഴുത്ത് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. കനത്ത പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6.00: രാവിലെ ആറു മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ മോക് പോളിങ് ആരംഭിച്ചു. വോട്ടിങ് മെഷിന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് മോക് പോളിങ് നടത്തുന്നത്. കണ്ണൂരിലെ പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങി. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ള പ്രദേശമാണിത്.

Voting Machine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+