കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാന്നിയിൽ പ്രിസൈഡിംഗ് ഓഫീസർക്കെതിരെ പരാതിയുമായി എൽഡിഎഫ്, അന്ധരായ വോട്ടർമാരുടെ വോട്ട് സ്വയം ചെയ്തു

Google Oneindia Malayalam News

റാന്നി: പത്തനംതിട്ടയിൽ അന്ധരായ വോട്ടർമാരുടെ വോട്ട് പ്രിസൈഡിംഗ് ഓഫീസർ സ്വന്തം നിലയ്ക്ക് ചെയ്തതായി പരാതി. റാന്നിയിലെ നൂറാം നമ്പർ പോളിംഗ് ബൂത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മണ്ഡലത്തിൽ രാവിലെ എഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണി മുടക്കിയതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. യന്ത്രത്തകരാറുകൾ റിപ്പോർട്ട് ചെയ്ത ഇടത്തെല്ലാം പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

election

വള്ളിക്കോട് ബട്ടനുകൾ പ്രവർത്തിക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വട്ടം 66 ശതമാനമായിരുന്നു പത്തനംതിട്ടയിൽ രേഖപ്പെടുത്തിയ പോളിംഗ്. എന്നാൽ ഇക്കുറി മികച്ച പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകൾകക് മുമ്പിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 11 മണിവരെ പത്തനംതിട്ടയിൽ 21.47 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

പത്തനംതിട്ടയിൽ ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ താമരചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha election: Complaint against presiding officer in Ranni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X