പോലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വോട്ടഭ്യര്‍ഥന; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ പരാതി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഇടതുമുന്നണിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്ത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും സിവില്‍ പോലീസ് ഓഫീസറുമായ സജുകുമാറിനെതിരേയാണ് ജ്യോതികുമാര്‍ ചാമക്കാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വോട്ടഭ്യര്‍ത്ഥിച്ച് സജുകുമാര്‍ പോലീസ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ജ്യോതികുമാര്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സജുകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് ഇലക്ടറല്‍ ഒഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജ്യോതികുമാര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഈ ഫോട്ടോയിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായി കൂടെയുള്ളത് സിവിൽ പോലീസ് ഓഫീസറായ സജുകുമാർ.
ടിയാന്റെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു. അതിൽ നിന്നും അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ വ്യക്തമാണ്: 9544900134.
ഇയാൾ പോലീസ് ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഇടതുപക്ഷത്തിന് വോട്ടഭ്യർത്ഥിച്ച് ഇട്ട / ഫോർവേഡ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു.

ഇയാൾക്കെതിരെ അടിയന്തിര അച്ചടക്ക നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഡി.ജി.പി.യും ചീഫ് ഇലക്ടറൽ ഓഫീസറും തയ്യാറാകുമോ? (ഞാൻ നിയമാനുസൃതം പരാതി ഡിജിപിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.)


Click it and Unblock the Notifications