കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും BJPക്കും വോട്ട് വീഴുന്നില്ല

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്‍റെ കൂടി വിധിയെഴുത്താവും ഇത്തവണ പത്തനംതിട്ടയില്‍ നടക്കുകയെന്നാണ് കണക്കാക്കപ്പപെടുന്നത്.വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്.

<strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍</strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍

അതേസമയം പലയിടങ്ങളിലും വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപക തകരാറുകള്‍ ഉണ്ടെന്ന പരാതികള്‍ വിവിധ പോളിങ്ങ് ബൂത്തുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇവിടെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.

 വ്യാപക തകരാര്‍

വ്യാപക തകരാര്‍

കേരളത്തില്‍ പലയിടങ്ങളിലും യന്ത്രത്തകരാറുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. ഇതോടെ വോട്ടിങ്ങ് മണിക്കൂറുകളോളം വൈകിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം വോട്ട് കുത്തുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്കാണ് വോട്ട് വീഴുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 കോവളത്ത് നിന്ന്

കോവളത്ത് നിന്ന്

തിരുവനന്തപുരത്ത് കോവളം ചൊവ്വര മാധപുരത്ത് നിന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനായി കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നെന്ന പരാതിയാണ് ഉയര്‍ന്നത്.

 ചേര്‍ത്തലയിലും

ചേര്‍ത്തലയിലും

പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.

 കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസും ബിജെപിയും

ചേര്‍ത്തലയിലും സമാന പരാതിയാണ് ഉയര്‍ന്നത്. മോക്ക് പോളിങ്ങ് നടത്തുന്നതിനിടയില്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമര ചിഹ്നത്തിലാണ് വോട്ട് വീണത്. എന്നാല്‍ പത്തനംതിട്ടയില്‍ പരാതി ഉയര്‍ത്തിയത് കോണ്‍ഗ്രസും ബിജെപിയുമാണ്.

 അഞ്ച് ബൂത്തുകളില്‍

അഞ്ച് ബൂത്തുകളില്‍

മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ പോള്‍ ചെയ്യുമ്പോള്‍ വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും വീഴുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര 180-ാം നമ്രപ്‍ ബൂത്ത്, കലഞ്ഞൂര്‍ 162-ാം നമ്പര്‍ ബൂത്ത്,തോട്ടപ്പുഴശ്ശേരി 55ാം നമ്പര്‍ ബൂത്ത്, കോന്നി, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്.

പരാതിയുമായി സുരേന്ദ്രന്‍

പരാതിയുമായി സുരേന്ദ്രന്‍

പല സ്ഥലത്തും താമര ചിഹ്നങ്ങള്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പാരതി നല്‍കിയതായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു.ഏനാദിമംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം ഇല്ലെന്ന പരാതിയും ഉയര്‍ത്തിട്ടുണ്ട്.

പ്രതിഷേധം

പ്രതിഷേധം

ഇവിടെ പോളിങ്ങ് നിര്‍ത്തിവെച്ച് തകാര്‍ പരിശോധിച്ച് വരികയാണ്. പോളിങ്ങ് വൈകിയതോടെ വോട്ടര്‍മാര്‍ പലരും കാത്ത് നിന്ന് മടുത്ത് വീട്ടിലേക്ക് മടങ്ങി. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 കനത്ത പോളിങ്ങ്

കനത്ത പോളിങ്ങ്

വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കനത്ത പോളിങ്ങാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്.കേരളത്തില്‍ കഴിഞ്ഞ തവണ ഏറ്റവും കുറവ് പോളിങ്ങാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മറിച്ചാണ് കാര്യങ്ങള്‍.

 പ്രതീക്ഷയോടെ വീണ

പ്രതീക്ഷയോടെ വീണ

അതിനിടെ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് മണ്ഡലത്തില്‍ ഉള്ളതെന്നും വീണ പറഞ്ഞു.

 പ്രതികരിച്ച് സുരേന്ദ്രന്‍

പ്രതികരിച്ച് സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണ്. വര്‍ഗീയതയ്ക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും വീണ പ്രതികരിച്ചു. അതേസമയം വോട്ടിങ്ങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

 കമ്മീഷന്‍റെ മറുപടി

കമ്മീഷന്‍റെ മറുപടി

അതിനിടെ യന്ത്രത്തകരാറുകളില്‍ പ്രതികരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ രംഗത്തെത്തി. ചിലയിടങ്ങളില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. വ്യാപകമായി തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
lok sabha polls 2019 phase 3 evm mishap in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X