സംസ്ഥാനത്ത് പലയിടങ്ങളിലും കള്ളവോട്ട് ചെയ്തെന്ന് പരാതി, മലപ്പുറത്തും കൊല്ലത്തും പ്രതിഷേധം
മലപ്പുറം: യന്ത്രത്തകരാറിന് പുറമെ വിവിധ ഇടങ്ങളില്‍ കള്ളവോട്ട് ചെയ്തെന്ന് പരാതി. മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. മലപ്പുറം മണ്ഡലത്തില്‍ യഥാര്‍ത്ഥ വോട്ടര്‍ എത്തിയപ്പോഴേക്കും മറ്റാരോ വോട്ട് ചെയ്ത് പോയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

മലപ്പുറം വോക്സഭാ മണ്ഡലത്തിലെ പാതാക്കര ബൂത്ത് 60 ല്‍ ക്രമനമ്പര്‍ 587 രാജന്‍ ആണ് പരാതി ഉയര്‍ത്തിത്. രാജന്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ വോട്ട് മറ്റാരോ ചെയ്ത് മടങ്ങിയിരുന്നു.രാവിലെ കൊല്ലത്ത് നിന്നും സമാന പരാതി ഉയര്‍ന്നിരുന്നു. കൊല്ലം പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളിലെ 50ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്ത് മടങ്ങിയത്.
മഞ്ജുവിന്‍റെ വോട്ട് ചെയ്തത് ആദ്യം വോട്ട് ചെയ്യാനെത്തിയ യുവതിയാണെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പോളിങ്ങ് ഏജന്‍റ് യുവതിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. കായംകുളത്തെ സിപിഐ കൗണ്‍ലര്‍ മുഹമ്മദ് ജലീലും രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ജലീലിനെതിരെ വോട്ടിങ്ങ് വിവരങ്ങള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications