കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ വോട്ട് താമരക്ക്; ആരോപണം അടിസ്ഥാന രഹിതമെന്ന് കളക്ടര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൈപ്പത്തി ചിഹ്നത്തില്‍ കുത്തുമ്പോള്‍ വോട്ട് താമരക്ക് പോകുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസ്. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

<strong>തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുന്ന വോട്ട് പോവുന്നത് താമരക്ക്; വോട്ടിങ് നിര്‍ത്തിവെച്ചു</strong>തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുന്ന വോട്ട് പോവുന്നത് താമരക്ക്; വോട്ടിങ് നിര്‍ത്തിവെച്ചു

യന്ത്രം ജാമായതാണ് പ്രശ്നത്തിന് കാരണം. അപ്പോള്‍ തന്നെ പുതിയ യന്ത്രം കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

<strong> വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല</strong> വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല

കോവളം ചൊവ്വര മണ്ഡലത്തിലെ 151 ആം ബൂത്തിലാണ് കൈപ്പത്തിക്ക് പോള്‍ ചെയ്യുമ്പോള്‍ വോട്ട് താമരക്ക് പോകുന്നുവെന്ന പരാതിയുയര്‍ന്നത്. പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കുകയായിരുന്നു.

vote12

അതേസമയം യന്ത്രങ്ങളില്‍ സംഭവിക്കുന്ന തകരാറുകളില്‍ പുതുമയില്ലെന്ന് സംസ്ഥാനത്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണ വ്യക്തമാക്കി. മഴ പെയ്തതാണ് പ്രശ്നത്തിന് കാരണം. മഴയും ഇടിയും ഉണ്ടായാല്‍ യന്ത്രങ്ങളില്‍ തകരാര്‍ സംഭവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മഴ പെയ്താല്‍ യന്ത്രങ്ങളിലെ ഹ്യുമിഡിറ്റ് കൂടും. അതിന്‍റെ തകരാറാവും സംഭവിച്ചത്. ആശങ്ക പെടേണ്ടതില്ല.

<strong> കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!</strong> കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

English summary
lok sabha polls 2019 phase 3- kovalam voting machine fault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X