കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യയില്‍ നിന്ന് ഹെലികോപ്ടറില്‍ പറന്നിറങ്ങി യൂസഫലി.... തിരക്കിനിടയിലും വോട്ടവകാശം മറന്നില്ല!!

Google Oneindia Malayalam News

തൃശൂര്‍: വോട്ടവകാശം നിര്‍വഹിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം നാട്ടിലെത്തിയത്. മലേഷ്യയിലെ കോലാലംപൂരില്‍ ആയിരുന്നു യൂസഫലി. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം വോട്ടു ചെയ്യാനായി കൊച്ചിയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്ടറില്‍ നാട്ടികയിലെ വീട്ടിലിറങ്ങിയ യുസഫലി ഭാര്യ ഷാബിറയോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.

1

യൂസഫലി പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളിലെ 115ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. ഇത് രണ്ടാം തവണയാണ് വോട്ടവകാശം നിര്‍വഹിക്കാന്‍ എത്തുന്നതെന്ന് യുസഫലി പറഞ്ഞു. വോട്ടിംഗിന് ശേഷം ഉച്ചയോടെ അദ്ദേഹം അബുദാബിക്ക് മടങ്ങുകയും ചെയ്തു. അതേസമയം നിരവധി സെലിബ്രിറ്റികളും ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. സൂപ്പര്‍ താരം മമ്മൂട്ടി എറണാകുളത്തെ സ്ഥാനാര്‍ത്ഥികളായ പി രാജീവിനും ഹൈബി ഈഡനുമൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്.

അതേസമയം കേരളത്തില്‍ ഇത്തവണ കനത്ത പോളിംഗാണ് നടന്നിരിക്കുന്നത്. അവസാന നിമിഷം നിരവധി പേര്‍ ബൂത്തില്‍ തുടരുകയാണ്. അഞ്ച് മണി പിന്നിടുമ്പോള്‍ 70 ശമതാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. പട്ടത്ത് ഇവിഎം മെഷീന്‍ തകരാറെന്ന് പരാതി നല്‍കിയ എബിന്‍ അറസ്റ്റിലായിട്ടുണ്ട്. പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കേസ് എടുത്തത്. വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പോയെന്നായിരുന്നു എബിന്റെ പരാതി. ടെസ്റ്റ് വോട്ടില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി.

കോഴിക്കോട് പോളിംഗ് നടപടികള്‍ വൈകുന്നതില്‍ വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് പരപ്പയില്‍ സ്‌കൂളില്‍ 28ാം നമ്പര്‍ ബൂത്തിലാണഅ പ്രതിഷേധം. അതേസമയം അങ്കമാലിയിലെ 89ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്‌തെന്ന് പരാതി. പരാതിപ്പെട്ടയാള്‍ക്ക് പിന്നീട് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അവസരം കിട്ടി. കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രവും വിവി പാറ്റും നനഞ്ഞു. കാസര്‍കോട് ക്കെില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റിട്ടുണ്ട്.

എറണാകുളം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!

English summary
lok sabha polls 2019 phase 3 ma yusuf ali cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X