Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍

Recommended Video

cmsvideo
    ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍

    വോട്ട് രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍. രാവിലെ തന്നെ ക്യൂ നിന്നാണ് മോഹന്‍ ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകശം വിനിയോഗിച്ചത്. താരങ്ങള്‍ എല്ലാവരും തന്നെ തങ്ങള്‍ വോട്ട് ചെയ്തതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

    അതേസമയം പലയിടത്തും വോട്ടിങ്ങ് മെഷീനുകളില്‍ തകാര്‍ സംഭവച്ചതിനാല്‍ പലര്‍ക്കും ഏറെ നേരം വരിയില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ടായി.

     തിരുവനന്തപുരത്ത്

    തിരുവനന്തപുരത്ത്

    സസ്പെന്‍സുകള്‍ എല്ലാം പൊളിച്ചാണ് നടന്‍ മോഹന്‍ ലാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എറണാകുളത്ത് നിന്നും രാവിലെ തന്നെ തന്‍റെ മണ്ഡലമായ തിരുവനന്തപുരത്തെ പുപ്പരയിലെ മുടുവന്‍ മുകളില്‍ വോട്ട് ചെയ്യാന്‍ എത്തി.

     ക്യൂ നിന്നു

    ക്യൂ നിന്നു

    സുഹൃത്തായ സനല്‍ കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം താരം നേരെ ബൂത്തിലേക്ക് കയറി പോയെങ്കിലും വലിയ തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തിരുമാനിക്കുകയായിരുന്നു.

     അങ്ങനെയൊക്കെ ചോദിക്കാമോ

    അങ്ങനെയൊക്കെ ചോദിക്കാമോ

    ഒരു മണിക്കൂറിലധികം അദ്ദേഹം ക്യൂവില്‍ നിന്ന ശേഷമാണ് വോട്ട് ചെയ്ത് മടങ്ങിയത്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങനെയൊക്കെ ചോദിക്കാമോയെന്നായിരുന്നു താരത്തിന്‍റെ മറുപടി.

     വോട്ട് ചെയ്യണം

    വോട്ട് ചെയ്യണം

    വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്നായിരുന്നു നടന്‍ മമ്മൂട്ടിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം.

     ആര്‍ക്കാണ് വോട്ട്

    ആര്‍ക്കാണ് വോട്ട്

    ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന ചോദ്യത്തിന് രണ്ട് പേരും തനിക്ക് വേണ്ടപ്പെട്ടവരാണ് എന്നാല്‍ രണ്ട് പേര്‍ക്കും വോട്ട് ചെയ്യാന്‍ ആവില്ലല്ലോയെന്നായിരുന്നു താരത്തിന്‍റെ മറുപടി.

     ടൊവീനോ തോമസും

    ടൊവീനോ തോമസും

    നടന്‍ ടൊവീനോ തോമസ് , ചാലക്കുടി മണ്ഡലത്തിലാണ് വോട്ട് ചെയ്തത്.. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എ​ല്ലാതവണയും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ടെന്നും ടൊവീനോ തോമസ് പ്രതികരിച്ചു.

     സോഷ്യല്‍ മീഡിയയില്‍

    സോഷ്യല്‍ മീഡിയയില്‍

    നടന്‍മാരായ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടി ലെന എന്നിവരും വോട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+