Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. ആറ് മണിയോടെ തന്നെ മിക്ക ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു. ഇതോടെയാണ് വിവിധ ഇടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. വൈദ്യുതിയില്ലാത്തതിനാല്‍ മലപ്പുറത്ത് പലയിടത്തും മൈഴുകുതിരി വെളിച്ചത്തിലാണ് മോക് പോളിങ് നടന്നത്.

കൊല്ലത്ത് പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ പ്രേമചന്ദ്രൻ എന്ന പേരിന് നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ പ്രവർത്തിക്കുന്നില്ല. ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ വോട്ട് ചെയ്യേണ്ട പത്തനാപുരം കലഞ്ഞൂർ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി.

vote-

മഴമൂലം പോളിങ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പിൽ 113, 109 ബൂത്തുകൾ മാറ്റി ക്രമീകരികുന്നു.കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരിക്കൊല്ലിയിലെ 149 നമ്പർ ബൂത്തിലും പിണറായി 151 ബൂത്തിലും തകരാറുകള്‍ കണ്ടെത്തി. നാദാപുരം മുളക്കുന്നിൽ 33-ാം നമ്പർ ബൂത്തിലും പശുക്കടവ് 34നമ്പർ ബൂത്തിലും വോട്ടിംഗ് മെഷിനിൽ തകരാർ കണ്ടെത്തി. ഇവിടെ മോക് പോളിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല.

ആലപ്പുഴ കായംകുളത്ത് 138,139 ബൂത്തുകളിലെ വോട്ടിംഗ് മെഷീൻ തകാറിലായി. കാസർകോട് 20 ബൂത്തുകളിലും ഇടുക്കിയിൽ നാലിടത്തും യന്ത്രതകരാർ കണ്ടെത്തി. തൃശൂർ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിൽ 5 മെഷീനുകളിലാണ് തകരാർ കണ്ടെത്തിയത്. പത്തനംതിട്ട ആനപ്പാറ എൽ പി സ്കൂളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പുതിയ യന്ത്രം വെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+