കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് യന്ത്രം തകരാര്‍: സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍!! നേരത്തേ അറിയിച്ചിരുന്നു

  • By
Google Oneindia Malayalam News

തിരുവനന്തപുരം: യന്ത്രത്തകരാറുകളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ. ചിലയിടങ്ങളില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. വ്യാപകമായി തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന പരാതികള്‍ അടിസ്ഥാന രഹിതമാണ്. ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു

meenavoting-

തകരാര്‍ സംഭവിച്ച ഇടങ്ങളില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റി പുതിയവ തയ്യാറാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളില്‍ സംഭവിക്കുന്ന തകരാറുകളില്‍ പുതുമയില്ല. മഴ പെയ്തതാണ് പ്രശ്നത്തിന് കാരണം. മഴയും ഇടിയും ഉണ്ടായാല്‍ യന്ത്രങ്ങളില്‍ തകരാര്‍ സംഭവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മഴ പെയ്താല്‍ യന്ത്രങ്ങളിലെ ഹ്യുമിഡിറ്റ് കൂടും. അതിന്‍റെ തകരാറാവും സംഭവിച്ചത്. ആശങ്ക പെടേണ്ടതില്ല. അതത് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ടിക്കറാം മീണ വ്യക്തമാക്കി.

<strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍</strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍

അതേസമയം കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ കെ വാസുകി വ്യക്തമാക്കി. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു.

സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായി യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും യന്ത്രത്തകരാറ് മൂലം വോട്ടിങ്ങ് വൈകുകയാണ്. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ മണ്ഡലത്തിലും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സംഭവിച്ചിരുന്നു. രാവിലെ ഏഴ് മണിയോടെയായണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ പിണറായിയില്‍ എത്തിയത്. എന്നാല്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കാത്തുനിന്നു. കണ്ണൂര്‍ യിലെ ആര്‍സി അമല സ്കൂളിലെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.

English summary
lok sabha polls 2019 phase 3 tikkaram meena responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X