ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മെയ് 23 ന് ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശേന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും തുഷാറിന്‍റെ കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫ് ജയിക്കും.ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ സര്‍ക്കാറിന് എതിരായ വികാരം സൃഷ്ടിച്ചിട്ടുണ്ട്. അത് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പോളിങ് പുരോഗമിക്കുന്നു
അതേസമയം, സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിങ് പുരോഗമിക്കുന്നത്. 6 മണിക്കൂർ പിന്നിടുമ്പോള്‍ 39.67 ശതമാനം പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. വോട്ടിങ് ഈ വിധത്തില്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇക്കുറി റെക്കോര്‍ഡ് പോളിങ് നടക്കുമെന്നാണ് വിലയിരുത്തുന്നത്.

ഏറ്റവും കൂടുതല്‍
2014 ല്‍ സംസ്ഥാനത്ത് 74.02 ശതമാനമായിരുന്നു പോളിങ്.കണ്ണൂര്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ (44.56) പോളിങ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് (36.4) പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവം കൂടിയ പോളിങ്ങാണ് വയനാട്ടിലും പത്തനംതിട്ടയിലും രേഖപ്പെടുത്തുന്നത്.

പത്തനംതിട്ടയില്‍
കഴിഞ്ഞ തവണ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇന്ന് 12.30 ഓടെ തന്നെ പോളിംഗ് 35 ശതമാനം കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് ഉച്ചവരെ വയനാട്ടില്‍ രേഖപ്പെടുത്തിയത്.

മലപ്പുറത്ത്
45.33 ശതമാനം പേരാണ് ഒരു മണിയോടെ വയനാട് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ വിചാരിച്ച രീതിയില്‍ പോളിംഗ് മുന്നോട്ട് പോകുന്നില്ല എന്നത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.












Click it and Unblock the Notifications