കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കും, തുഷാറിന്‍റെ കാര്യം തനിക്കറിയില്ലെന്ന് വെള്ളാപ്പളളി

  • By
Google Oneindia Malayalam News

വയനാട്: വിവിഐപി മണ്ഡലമായ വയനാട്ടില്‍ ഇക്കുറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

thusharvella-1

ശബരിമല വിഷയം പല സ്ഥലങ്ങളിലും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകും. വയനാട്ടില്‍ രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മകനുമായ തുഷാറിന്‍റെ കാര്യത്തില്‍ തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. തുഷാറിനൊപ്പം വോട്ട് ചെയ്ത് മടങ്ങും വഴിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

മെയ് 23 ന് ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. ആലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫ് ജയിക്കുമെന്നും വെളളാപ്പള്ളി പറഞ്ഞു.

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

വോട്ടെടുപ്പ് നടന്ന ആദ്യ മണിക്കൂറില്‍ ഇത്തവണ കനത്ത പോളിങ്ങാണ് പലയിടത്തും രേഖപ്പെടുത്തിയത്. വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. ഒദ്യോഗിക കണക്ക് പ്രകാരം ഉച്ച 1.45 വരെ 48.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ 6,52,585 പേര്‍ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

<strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം</strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം

English summary
lok sabha polls 2019 phase 3 vellappally natesan responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X