കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുന്ന വോട്ട് പോവുന്നത് താമരക്ക്; വോട്ടിങ് നിര്‍ത്തിവെച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കോവളത്ത് കൈപ്പത്തിക്ക് കുത്തുമ്പോൾ വോട്ട് താമരയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടത്തി. മിക്കയിടങ്ങിളിലും വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. വൈദ്യുതിയില്ലാത്തതിനാല്‍ മലപ്പുറത്ത് പലയിടത്തും മെഴുക് തിരി വെളിച്ചത്തിലാണ് മോക് പോളിങ് നടന്നത്.

<strong>വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല</strong>വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല

തിരുവനന്തപുരത്ത് കോവളത്താണ് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയത്. ഉത്തരേന്ത്യയില്‍ ആരോപിച്ച് കേട്ടിട്ടുള്ള ചെയ്യുന്ന വോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പോവുന്ന സ്ഥിതിയാണ് കോവളം ചൊവ്വര മണ്ഡലത്തിലെ 151 ആം ബൂത്തില്‍ കണ്ടെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കൈപ്പത്തി ചിഹ്നത്തില്‍

കൈപ്പത്തി ചിഹ്നത്തില്‍

തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനായി കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.

പോളിങ് നിര്‍ത്തിവെച്ചു

പോളിങ് നിര്‍ത്തിവെച്ചു

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും പ്രതിഷേധം ആരംഭിച്ചതോടെ ബൂത്തിലെ പോളിങ് നിര്‍ത്തിവെച്ചു. പുതിയ യന്ത്രം എത്തിച്ച് പോളിങ് പുനരാംരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

പോള്‍ ചെയ്യുന്ന വോട്ടുകള്‍ ബിജെപിക്ക് പോവുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ മോക്ക് പോള്‍ ആരംഭിച്ച ഘട്ടത്തില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം.

വ്യാപക തകരാര്‍

വ്യാപക തകരാര്‍

അതേസമയം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വോട്ടിങ് യന്ത്രം തകരാറിലതിനെക്കുറിച്ച് പരാതികള്‍ വരുന്നുണ്ട്. ആറ് മണിയോടെ തന്നെ മിക്ക ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു. ഇതോടെയാണ് വിവിധ ഇടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്.

മലപ്പുറത്ത്

മലപ്പുറത്ത്

വൈദ്യുതിയില്ലാത്തതിനാല്‍ മലപ്പുറത്ത് പലയിടത്തും മൈഴുകുതിരി വെളിച്ചത്തിലാണ് മോക് പോളിങ് നടന്നത്.
കൊല്ലത്ത് പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ പ്രേമചന്ദ്രൻ എന്ന പേരിന് നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ പ്രവർത്തിക്കുന്നില്ല.

മാറ്റി ക്രമീകരികുന്നു

മാറ്റി ക്രമീകരികുന്നു

ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ വോട്ട് ചെയ്യേണ്ട പത്തനാപുരം കലഞ്ഞൂർ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. മഴമൂലം പോളിങ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പിൽ 113, 109 ബൂത്തുകൾ മാറ്റി ക്രമീകരികുന്നു.

കണ്ണൂരില്‍

കണ്ണൂരില്‍

കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരിക്കൊല്ലിയിലെ 149 നമ്പർ ബൂത്തിലും പിണറായി 151 ബൂത്തിലും തകരാറുകള്‍ കണ്ടെത്തി. നാദാപുരം മുളക്കുന്നിൽ 33-ാം നമ്പർ ബൂത്തിലും പശുക്കടവ് 34നമ്പർ ബൂത്തിലും വോട്ടിംഗ് മെഷിനിൽ തകരാർ കണ്ടെത്തി. ഇവിടെ മോക് പോളിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

ആലപ്പുഴ കായംകുളത്ത് 138,139 ബൂത്തുകളിലെ വോട്ടിംഗ് മെഷീൻ തകാറിലായി. കാസർകോട് 20 ബൂത്തുകളിലും ഇടുക്കിയിൽ നാലിടത്തും യന്ത്രതകരാർ കണ്ടെത്തി. തൃശൂർ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിൽ 5 മെഷീനുകളിലാണ് തകരാർ കണ്ടെത്തിയത്. പത്തനംതിട്ട ആനപ്പാറ എൽ പി സ്കൂളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പുതിയ യന്ത്രം വെച്ചിട്ടുണ്ട്.

English summary
lok sabha polls 2019 phase 3- voting machine error in kovalam congress workers protesting in booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X