കള്ളവോട്ടെന്ന് ആരോപണം: കണ്ണൂരിലെ ബൂത്തില്‍ സംഘര്‍ഷം! അടിപിടിയില്‍ ഇവിഎം പൊട്ടി
കണ്ണൂരില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടി. തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ എല്‍പി സ്കൂളിലെ പോളിങ്ങ് ബൂത്തിലാണ് സംഭവം. കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതിനിടെയാണ് വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. ഇതോടെ ബൂത്തിലെ വോട്ടിങ്ങ് നിര്‍ത്തിവെച്ചു.

അതിനിടെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റിയാട്ടൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ എത്തിയപ്പോള്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം.
സംഭവത്തില്‍ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെയുള്ള കൈയേറ്റം ആസൂത്രിതമാണെന്നു കെ സുധാകരന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മലപ്പുറത്തും കൊല്ലത്തും കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications