Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരും പുറത്താക്കിയില്ല'; ലോക കേരള സഭയില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറഞ്ഞ് അനിത പുല്ലയില്‍

തിരുവനന്തപുരം: ലോക കേരള സഭയില്‍ പുരാവസ്തുതട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തായ പ്രവാസി വനിത അനിത പുല്ലയില്‍ പങ്കെടുത്തതിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു.

എന്നാല്‍ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു എന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറയുന്നു. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

anitha

അനിത എങ്ങനെയാണ് നിയമസഭാ മന്ദിരത്തില്‍ എന്ന് സഭാ സെക്രട്ടറിയേറ്റ് അന്വേഷിക്കാനിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിതയ്ക്ക് നിയസഭാ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്പീക്കര്‍ എം ബി രാജേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍
ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനിത.
താന്‍ ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തതെന്ന്
അനിത പറഞ്ഞു.ഓപ്പണ്‍ ഫോറത്തില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം എന്ന് അനിത പറഞ്ഞു. സമ്മേളനത്തില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് അനിത പറഞ്ഞത്.

നിയമസഭാ സമുച്ചയത്തില്‍. ലോക കേരള സഭ നടക്കുന്നതിന് ഇടയിലായിരുന്നു അനിത എത്തിയത്. അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലേക്ക് എത്തുന്നത് ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കി.യെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് അനിത പുല്ലയില്‍ ലോക കേരള സഭയില്‍ അംഗമായിരുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ ഇവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തി എന്നാണ് കേസ്.

അതേസമയം, പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടില്‍ മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു. വിയ്യുര്‍ ജയിലില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചാണ്‌ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+