Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുളക്ക് ഉപ്പേരിയുമായി കെടി ജലീല്‍; വിനുവിനും കെഎം ഷാജിക്കും മാത്രമല്ല അബ്ദുറബ്ബിനും മറുപടി

മലപ്പുറം: ലോക കേരള സഭ മുസ്ലിം ലീഗ് ബഹിഷ്‌ക്കരിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നു. മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു.ഇപ്പോള്‍ ഈ വിഷയത്തില്‍ കെ ടി ജലീലും അബ്ദു റബ്ബും തമ്മില്‍ സാമൂഹ്യ മാധ്യമത്തില്‍ രൂക്ഷമായ വാക് പോര് നടക്കുകയാണ്.

ലോക കേരള സഭയില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച എംഎ യൂസഫലിയെ വിമര്‍ശിച്ച് കെ എം ഷാജി രംഗത്തെത്തിയിരുന്നു. കെ എം ഷാജിയെ പരിഹസിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്

kt jaleel

നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം

1


ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം ആണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നുമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ജലീല്‍ പരിഹസിച്ചത്. ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീലാ എന്നാണ് ജലീല്‍ പോസ്റ്റിട്ടത്.

2


ഇതിന് പിന്നാലെ അബ്ദു റബ്ബ് ജലീലിനെതിരെ പോസ്റ്റ് ഇട്ടു. കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്...!
അവയെയോര്‍ത്ത് സഹതാപം മാത്രം. ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീല,
എന്നായിരുന്നു മറുപടി. ഇപ്പോള്‍ അബ്ദു റബ്ബിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജലീല്‍.

3


ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്റെ പേര് മാറ്റിയത്. തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം? എന്നാണ് ജലീലിന്റെ മറുപടി.
കഴിഞ്ഞ ദിവസം കെ എം ഷാജിയേയും വിനു വി ജോണിനേയും പരിഹസിച്ചും ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

4


ഗള്‍ഫിലെത്തുന്ന നേതാക്കളെയും മന്ത്രിമാരെയും കൊണ്ടുനടക്കുന്നതും അവര്‍ക്ക് താമസവും ഭക്ഷണവും കാറും ഒക്കെ ഏര്‍പ്പാടാക്കുന്നതും നിങ്ങളുടെ ഇഷ്ടം . പക്ഷെ ആ കണക്ക് അവരോട് ചോദിക്കുക. കേരളത്തിന്റെ പൊതുസ്വത്തും ഖജനാവും ഈ നേതാക്കളുടെയും മന്ത്രിമാരുടെയും കുടുംബ സ്വത്തല്ല അല്ല എന്ന വിനുവിന്റെ പരാമര്‍ശത്തെയാണ് ജലീല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

5


കെടി ജലീലിന്റെ വാക്കുകള്‍:
ലോക കേരള സഭയും ഷാജിയും പിന്നെ വിനു വി ജോണും.
ലോക കേരള സഭ ബഹിഷ്‌കരിച്ച ചിലരുടെ നയത്തെ പ്രമുഖ പ്രവാസി വ്യവസായി ശ്രീ എം.എ യൂസുഫലി സാഹിബ് പരോക്ഷമായി ഇന്നലെ വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ പേരുപറയാതെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജല്‍പ്പനങ്ങളായേ കാണാനാകൂ.

6


മുസ്ലിംലീഗിനും ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നല്‍കിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതില്‍ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്. അക്കാര്യം സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കെയും അറിയാം.

7


താനകപ്പെട്ട ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എന്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്. ലീഗില്‍ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയുമെന്ന് ഉറപ്പാണ്. ഞാനീ പറഞ്ഞത് സത്യമല്ലെങ്കില്‍ ലീഗ് നേതാക്കള്‍ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയില്‍ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.

8


ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാല്‍ വട്ടപ്പൂജ്യമാകുന്ന വിനു വി ജോണ്‍ ലോക കേരള സഭ നടത്താന്‍ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീര്‍വാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകന്‍ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനല്‍ മുതലാളിമാരുടെ തറവാട്ടു സ്വത്തില്‍ നിന്നല്ല എടുത്തു തരുന്നത്.

Recommended Video

cmsvideo
    Narendra Modi | Swachh Bharat പദ്ധതിയുമായി വീണ്ടും മോദി | *India
    9


    തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഇമേജായി ചേര്‍ത്തിട്ടുള്ള എം.എ യൂസുഫലി ഉള്‍പ്പടെയുള്ള പ്രവാസികളും അല്ലാത്തവരുമായ വ്യവസായികള്‍ നല്‍കുന്ന പരസ്യത്തുകയില്‍ നിന്നാണ്. ആ ഓര്‍മ അല്‍പ്പന്‍മാരുടെ തലതൊട്ടപ്പനായ വിനു വി ജോണിന് ഉണ്ടായാല്‍ നന്നു. ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രഹസ്യമായി ചെന്ന് യൂസുഫലിയുടെ കാല് പിടിക്കുന്ന കാഴ്ചക്കും വൈകാതെ നാം സാക്ഷികളാകും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+