കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യൂസഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു നമ്മള്‍ നമ്മുടെ നയം നടപ്പാക്കി....'

Google Oneindia Malayalam News

മലപ്പുറം: ലോകകേരള സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ. യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആണ് യൂസഫലിക്കുള്ള മറുപടി. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

എന്നാല്‍ യൂസുഫലിയെ വിമര്‍ശിച്ച കെ.എം ഷാജിയുടെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ മറുപടി നല്‍കിയില്ല. പറയാനുള്ളതെല്ലാം തങ്ങള്‍ പറഞ്ഞു കഴിഞ്ഞു എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് എതിരായ കെഎം ഷാജിയുടെ പ്രസ്താവനയ്ക്ക് ഇന്നുച്ചക്ക് മറുപടി പറയും എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

muslimleague

ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍

1


ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമര്‍ശിച്ച എംഎ യൂസഫലിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രൂക്ഷ മായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാരാണെന്നും തങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ടെന്നും അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നതെന്നും കെ എം ഷാജി പറഞ്ഞിരുന്നു.

2


കെ എം ഷാജി പറഞ്ഞത്:


'യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരം അറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരം അറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്.

3


പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിന് അപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്' ഷാജി പറഞ്ഞു.

4

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം എന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത് എന്നുമാണ് യൂസഫലി പറഞ്ഞത്.. ലോക കേരള സഭ ധൂര്‍ത്താണ് എന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് പ്രവാസികളെത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത് എന്നും യൂസഫലി പറഞ്ഞു.

5


രാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ടാണു ലോക കേരള സഭയില്‍ പങ്കെടുക്കാതെ ഇരുന്നതെന്ന് മുസ്ലിം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയാമെന്നും എന്നാല്‍ സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യു.ഡി.എഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
loka kerala sabha controversy: Muslim league replies to m yusuf ali's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X