'ബാക്കിവരുന്ന ഭക്ഷണം തുപ്പിയിട്ട ശേഷം എച്ചില്‍ത്തൊട്ടിയിലിടും, അത് ഞാന്‍ കഴിച്ചിട്ടുണ്ട്..'
തിരുവനന്തപുരം: കഷ്ടപ്പാടിനും ദുരിതത്തിനും ഒരു അറുതിവരുത്താന്‍ വേണ്ടിയാണ് ഇഷ്ടമല്ലെങ്കില്‍ കൂടി പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ ആളുകള്‍ തയ്യാറാവുന്നത്. പ്രവാസികളുടെ എത്രയെത്ര സങ്കടജീവതം നാം കണ്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ലോകകേരള സഭയിലും പറഞ്ഞാലും തീരാത്ത സങ്കടക്കഥകള്‍ ഉണ്ടായിരുന്നു. ലോകകേരള സഭയില്‍ പ്രവാസിയായ മോളി എലിസബത്ത് പങ്കുവെച്ച തന്റെ ജീവിതമാണ് കേട്ടിരുന്നവരുടെ കണ്ണു നിറയിച്ചത്.

മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്‌നേഹ

''എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്'' മോളി എലിസബത്ത് ജോസഫ് പറഞ്ഞു. ഒരു മലയാളി കുടുംബം തന്നോട് കാണിച്ച ക്രൂരതകളാണ് മോളി തുറന്നുപറഞ്ഞത്. 18ാം വയസ്സില്‍ വിവാഹിതയായി. ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ള ആളായിരുന്നു. അത് മറച്ചുവച്ചായിരുന്നു വിവാഹം. കുടുംബം നോക്കാന്‍ ജോലിക്കായി 1991 ല്‍ ഖത്തറില്‍ എത്തിയെങ്കിലും അടുത്തവര്‍ഷം തന്നെ നാട്ടിലേക്കു മടങ്ങി. 1993 ലാണ് ഒമാനിലേക്കു പോയത്. നാട്ടിലുള്ള ഒരാളുടെ ബന്ധുവിന്റെ കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി നിന്നു.

അവര്‍ മലയാളികളായിരുന്നു. എന്നാല്‍ സമയത്ത് ഭക്ഷണം പോലും അവര്‍ തനിക്ക് തന്നിരുന്നില്ലെന്ന് നോളി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന സമയങ്ങളില്‍ അവര്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം എത്തിച്ചു കഴിക്കും. ബാക്കിവരുന്നതില്‍ തുപ്പിയിട്ട ശേഷം വേസ്റ്റ് ബക്കറ്റിലിടും. ആ ഭക്ഷണമായിരുന്നു മോളിക്കു കഴിക്കാന്‍ നല്‍കുന്നത്. അടുത്തുള്ള കടയിലല്ലാതെ മറ്റൊരിടത്തും പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അവരുടെ കയ്യിലായിരുന്നു., മോളി തന്റെ ജീവിതം പറഞ്ഞു.

'ഖത്തറില്‍ മാത്രമേ എനിക്ക് ഒരു പേടി സ്വപ്നം ഉണ്ടായിരുന്നുള്ളൂ. കാരണം അവര്‍ പൈസ തരില്ല. പൈസ ചോദിച്ചപ്പോള്‍ അടിക്കാന്‍ വന്നു, ഞാന്‍ ജയിലില്‍ പോയി. ഒമാനില്‍ വന്നപ്പോഴും ചീത്ത സാഹചര്യമായിരുന്നു. മലയാളി വീട്ടില്‍ ആയിരുന്നു. 30 റിയാല്‍ തന്നു. ചിക്കന്‍പോക്സ് വന്നപ്പോള്‍ 20 റിയാലിന് മരുന്ന് വാങ്ങിയിട്ട് 10 റിയാല്‍ മാത്രമാണ് എനിക്ക് തന്നത്.

എന്നിട്ട് അവര്‍ ഭക്ഷണം മേടിച്ച് കഴിച്ച് അത് കച്ചറയില്‍ കൊണ്ടിട്ട് അതില്‍ നിന്നും ഭക്ഷണം എടുത്തു കഴിച്ചിട്ടുണ്ട്. വിശന്നിട്ട്. അതുപോലെയൊക്കെയാണ് എന്റെ ജീവിതം. 18 ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവും അനുജനും മാനസിക രോഗികകളായിരുന്നു. എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളതെന്ന് എല്ലാവരും ചോദിക്കും. ഞാന്‍ പറയും ഇത്രയും വര്‍ഷമായി ഒരുകിടപ്പാടം പോലും ഇല്ലാതെ നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ' ഒരു ദുരിതകാലത്തെക്കഉറിച്ച് മോളി പറഞ്ഞുവെച്ചു.

അനുഭവം പറഞ്ഞിറങ്ങിയ മോളിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചേര്‍ത്തുപിടിച്ചു. പിപി ചിത്തരഞ്ജന്‍ എംഎല്‍എയും മോളിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.''പ്രവാസ ലോകത്തിന്റെ നൊമ്പരം.ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രണ്ടാം ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. വിശ്വപൗരനായ പദ്മശ്രീ എം എ യൂസഫലി മുതല്‍ ചേരാനല്ലൂര്‍ സ്വദേശി എലിസബത്ത് ജോസഫ് വരെയുള്ളവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇന്നലത്തെ ദിവസം ഏറ്റവും ഹൃദയസ്പര്‍ശിയായത് കഴിഞ്ഞ 31ന് വര്‍ഷക്കാലമായി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകള്‍ ആയിരുന്നു,'' അദ്ദേഹം എഴുതി.












Click it and Unblock the Notifications