Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരമയുടേത് ഞരമ്പുരോഗമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തീർത്തും ശരിയാണ്: എംവി ജയരാജന്‍

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം വിവാദമാക്കിയ മനോരമയുടേത് ഞരമ്പുരോഗമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തീർത്തും ശരിയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. സർക്കാർ ചെലവിൽ പ്രവാസി സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കിയാൽ അത് ധൂർത്ത്. സ്‌പോൺസർഷിപ്പിൽ സമ്മേളനം നടത്തിയാൽ അത് അഴിമതി. ഇതാണ് യുഡിഎഫിന്റെ അവസരവാദ നിലപാടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രവാസി ക്ഷേമവും പ്രവാസികളുടെ നിക്ഷേപവും ലക്ഷ്യമാക്കിയാണ് ലോകകേരള സഭ ആരംഭിച്ചത്. 30 ലക്ഷത്തിലേറെ മലയാളികൾ പ്രവാസികളാണ്. അവരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മറ്റൊരു വേദിയില്ല. രണ്ടുതവണ ലോകകേരള സഭയും 3 കേന്ദ്രങ്ങളിൽ മേഖലാ സമ്മേളനങ്ങളും നടത്തി. ഇപ്പോൾ അമേരിക്കൻ മേഖലാ സമ്മേളനം നടന്നുവരുന്നു. കേരളത്തിന് വെളിയിലുള്ള മലയാളികളുടെ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 mv-jayarajan

സമ്മേളനങ്ങളിൽ ഉയർന്നുവന്ന പല നിർദ്ദേശങ്ങളും എൽ ഡി എഫ് സർക്കാർ നടപ്പാക്കി. ചിലത് സർക്കാറിന്റെ പരിഗണനയിലാണ്. പ്രവാസികളെല്ലാം സമ്പന്നന്മാരല്ല. മഹാഭൂരിപക്ഷവും കുടുംബത്തെ പോറ്റാൻ കടൽ കടന്നവരാണ്. കേന്ദ്രസർക്കാർ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, ദ്രോഹിക്കുകയും ചെയ്യുന്നു.

യു ഡി എഫ് ഭരിച്ചപ്പോഴാണെങ്കിൽ പ്രവാസികളെ വിസ്മരിക്കുകയാണ് ചെയ്തത്. ഇപ്പോൾ പ്രവാസികളുടെ കൂട്ടായ്മയെ പരിഹസിക്കുകയും ചെയ്യുന്നു. പതിവ് ശൈലിയിൽ ബഹിഷ്‌കരിക്കുന്നു. സർക്കാർ ചെലവിൽ പ്രവാസി സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കിയാൽ അത് ധൂർത്ത്. സ്‌പോൺസർഷിപ്പിൽ സമ്മേളനം നടത്തിയാൽ അത് അഴിമതി. ഇതാണ് യു ഡി എഫിന്റെ അവസരവാദ നിലപാട്.

അമേരിക്കൻ മേഖലാ സമ്മേളനം വിവാദമാക്കിയ മനോരമയുടേത് ഞരമ്പുരോഗമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തീർത്തും ശരിയാണ്. സ്‌പോൺസർഷിപ്പിൽ കേന്ദ്രസർക്കാരും യു ഡി എഫ് സർക്കാരും പരിപാടികൾ നടത്തിയാൽ മനോരമയ്ക്ക് സ്വർഗീയസുഖം കിട്ടും! പരസ്യക്കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ മനോരമ പരിപാടികൾ നടത്തിയാലതും കെങ്കേമമാണ്.

അവർ നടത്തുന്നതുപോലെ മറ്റുള്ളവർക്ക് നടത്തിക്കൂടാ. കാരണം സ്‌പോൺസർഷിപ്പ് മനോരമയുടെ മാത്രം കുത്തകയാണ്. മുഖ്യമന്ത്രിയോടൊപ്പം അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പല മാധ്യമങ്ങളിലും വന്നു. അവരാരെങ്കിലും ചിത്രങ്ങൾ വരാൻ ലക്ഷങ്ങൾ നൽകിയെന്ന് മനോരമയുടെ ഭൂതക്കണ്ണാടി കണ്ടെത്തിയോ?

വിഡി സതീശൻ 2018ൽ വിദേശത്ത് പോയി ചട്ടം ലംഘിച്ച് ഫണ്ട് പിരിക്കുകയും കണക്ക് വെളിപ്പെടുത്താതിരിക്കുകയും ചെയ്തത് മനോരമയ്ക്ക് വാർത്തയേയല്ല. അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ സ്‌പോൺസർമാരുടെ പേരുകളും കണക്കും സുതാര്യമാണ്. എല്ലാം ഓഡിറ്റ് ചെയ്ത് പ്രവാസികൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സതീശന്റെ പുനർജ്ജനി തട്ടിപ്പിനെക്കുറിച്ച് ഒരക്ഷരം പറയാൻ കോൺഗ്രസ്സോ മനോരമയോ ഇതുവരെ തയ്യാറായിട്ടില്ല. അവർക്ക് ഓഡിറ്റ് ബാധകവുമല്ല.

വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ലഘു കുറ്റങ്ങൾക്ക് ജയിലിലായവരും ജോലി നഷ്ടപ്പെട്ടവരുമായ പ്രവാസികളെ തിരിച്ചെത്തിക്കാനും എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചുവരുന്നു. പ്രവാസി മിത്രം, പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്‌ഫോം, സമഗ്ര ഇൻഷൂറൻസ് എന്നീ പദ്ധതികൾ ലോക കേരള സഭയിലെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ തയ്യാറാക്കിവരുന്നത്.

പ്രവാസി ക്ഷേമത്തിനായുള്ള സംസ്ഥാന ബജറ്റ് വിഹിതം യുഡിഎഫ് കാലത്തേക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിച്ചു. പ്രവാസി പുനരധിവാസ പദ്ധതികൾ പ്രകാരം 21000ഓളം സംരംഭങ്ങൾ ആരംഭിച്ചു. പ്രവാസി പെൻഷൻ 500 രൂപയിൽ നിന്നും 3500 രൂപയാക്കി വർദ്ധിപ്പിച്ചു. ഇത്തരം ക്ഷേമപദ്ധതികൾ നടപ്പാക്കുകയും പ്രവാസികളുടെ നിക്ഷേപം ക്ഷേമപദ്ധതികൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന എൽഡിഎഫ് സർക്കാറിനെതിരെ കുരക്കുന്ന യുഡിഎഫിനെയും ഞരമ്പുരോഗിയായ മനോരമയേയും തിരിച്ചറിയുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+