• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനം

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ മുറുകുന്നതിനിടെ പ്രത്യേക വളണ്ടിയർ സംവിധാനത്തിന് തുടക്കം കുറിച്ച് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. കോൺഗ്രസിലെ തീവ്രവിഭാഗത്തിന്റെ നേതാവായിരുന്ന ലോകമാന്യ ബാല ഗംഗാധരതിലകന്റെ പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. തെലങ്കാനയിലെ ടിസികെ സിംഗാണ് സംഘടനയുടെ ദേശീയ ചീഫ് ഓർഗനൈസർ. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഘടനയുടെ ചുമതല

സംഘടനയുടെ ചുമതല

നേതൃസ്ഥാനത്തിനായി പോര് കൂട്ടിയവരേയും ഗ്രൂപ്പുകളുടെ വക്താക്കളേയും സംഘടനയുടെ ഭാഗമാക്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ സി.കെ നന്ദകിഷോര്‍, തൃശ്ശൂര്‍ സ്വദേശി സി.എം രാജേന്ദ്രന്‍, അയ്യൂബ് ഖാന്‍ പുനലൂര്‍ എന്നിവരാണ് കേരളത്തില്‍ സംഘടനയുടെ ചുമതല വഹിക്കുന്നത്.

ഒരു ലക്ഷത്തോളം പേർ

ഒരു ലക്ഷത്തോളം പേർ


ഇതിനോടകം തന്നെ രാജ്യത്ത് ഒരുലക്ഷത്തോളം പേർ സംഘടനയിൽ അഗത്വം എടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന -ദേശീയ കമ്മിറ്റികളേയും നേതൃത്വത്തേയും ഉ
ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സംഘടന വ്യക്തമാക്കി.

കേരളത്തിൽ മാത്രം

കേരളത്തിൽ മാത്രം

കേരളത്തിൽ മാത്രം 511 വാട്സ് ആപ് ഗ്രൂപ്പുകളിലായി പതിനായിരങ്ങൾ അംഗത്വം എടുത്തിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ചരിത്രം പഠിപ്പിക്കുക. രാഷ്ട്രീയ എതിരാളികൾക്കെതിരേ പ്രതിരോധം തീർക്കുക, കോൺഗ്രസ് ധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരുക എന്നിവയാണ് പുതിയ സംഘടനയുടെ ലക്ഷ്യം.

കേഡർ സംവിധാനം

കേഡർ സംവിധാനം

ആർഎസ്എസ് മാതൃകയിലുള്ള കേഡർ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കാന്‍ വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്താനും സംഘടന ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു.

കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫുംകോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും

ഗാന്ധി ജയന്തി ദിനത്തിൽ

ഗാന്ധി ജയന്തി ദിനത്തിൽ

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശ് രക്ഷാ ബന്ധന്‍ ദിനമായി ആചരിക്കുമെന്നും സംഘാടകർ അറിയിച്ചു. ത്രിവർണ രക്ഷാ ബന്ധൻ ചരടുകൾ പ്രവർത്തകരുടെ കൈയ്യിൽ കെട്ടിയായിരിക്കും ആചരണം.
എഐസിസിയുടെ അനുവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

cmsvideo
  Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam
  അനുമതിയില്ലെന്ന്

  അനുമതിയില്ലെന്ന്

  അതേസമയം കെപിസിസി ഇതിനെതിരെ രംഗത്തെത്തി. എഐസിസിയുടെ അനുമതിയില്ലാതെ കോണ്‍ഗ്രസിനുവേണ്ടി ഇത്തരം സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് കെസപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനത്തിന് കെപിസിസിയുടെയോ എഐസിസിയുടെയോ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ടില് വ്യക്തമാക്കുന്നു.

  'അവർ കർഷകരെ അപമാനിക്കുകയാണ്'; കർഷക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ മോദി'അവർ കർഷകരെ അപമാനിക്കുകയാണ്'; കർഷക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ മോദി

  പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍

  ചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണുംചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണും

  ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തിഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി

  കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റികേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റി

  English summary
  lokamanya dal;new organization of the Congress to confront the RSS
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X