ബന്ധുനിയമനം: മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത, മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല
തിരുവനന്തപുരം: ബന്ധു നിയമനവിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് തിരിച്ചടി. ബന്ധുനിയമനത്തില്‍ കെടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെടി ജലീലിന് അര്‍ഹതയില്ലെന്നും കെടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ലോകായുക്ത അറിയിച്ചു. മുഖ്യമന്ത്രി യുക്തമായ നടപടിയെടുക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെടി അദീബിനെ മന്ത്രി കെടി ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നും ലോകായുക്ത അറിയിച്ചു. ലോകായുക്ത ആക്ട് 12 (3) അനുസരിച്ചുള്ള റിപ്പോര്ട്ട് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ഉപ ലോകായുക്ത ഹരുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേസിലെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പ്രഖ്യാപനം ഏപ്രില്‍ ആറിന് ശേഷമേ നടത്താന്‍ പാടുള്ളൂവെന്ന് ജലീലിന്റെ അഭിഭാഷകന്‍ വിചാരണവേളയില്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം കോടതിയില്‍ ഹാജരായി.












Click it and Unblock the Notifications