കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പല്‍ നിയമനം; സര്‍ക്കാറിന് ലോകായുക്തയുടെ നോട്ടീസ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനെതിരെ സര്‍ക്കാറിന് ലോകായുക്തയുംട നോട്ടീസ്. ഡോ. ആര്‍ ശശികുമാറിനെ നിയമിച്ചത് അധികാര ദുര്‍ വിനിയോഗമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

വിരമിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആര്‍ ശശികുമാറിനെ പ്രിന്‍സിപ്പളായി നിയമിച്ചത്. ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ആണ് നോട്ടീസ് അയച്ചത്. ചീഫ് സെക്രട്ടറി, വിദ്യാഭ്യമന്ത്രി എന്നിവര്‍ക്ക് പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വിജയകുമാര്‍, ഡോ. ആര്‍ ശശികുമാര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

tvm

അഡ്വ. എസ് മാര്‍ട്ടിനാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. മാര്‍ട്ടിന്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു . തുടര്‍ന്ന് പ്രമോഷന് വേണ്ട മുഴുവന്‍ ഫയലുകളും മൂന്ന് ദിവസത്തിനകം ഹാജരാക്കാന്‍ ഉത്തരവിട്ടു.

കേസ് ജുലൈ 12ന് വീണ്ടും പരിഗണിക്കും. മെയ് 31നാണ് ആര്‍ ശശികുമാര്‍ വിരമിക്കുന്നത് . വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിന്‍സിപ്പല്‍ നിയമനം നല്‍കിയത്. ഇതില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും ഉണ്ടെന്നാണ് പരാതിക്കാരന്റെ ആക്ഷേപം

English summary
Lokayuktha sent notice to Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X