കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധി ദുർവിനിയോഗം; മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കും ലോകായുക്തയുടെ നോട്ടീസ്

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ലോകായുക്തയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ, ചെങ്ങന്നൂർ എംഎൽഎ കെക രാമചന്ദ്രൻ നായർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോൾ അപകടത്തിൽപെട്ട് മരണപ്പെട്ട പോലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾ അപേക്ഷ പോലും നൽകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇവർക്ക് ലക്ഷങ്ങൾ അനുവദിച്ചുവെന്നാണ് പരാതി.

കേരളാ യൂണിവേഴിസിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ എസ് ശരതിന്റെ ഹർജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. ദുരിതാശ്വാസ നിധി ചട്ടം ലംഘിച്ച് വിനിയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം. ബജറ്റിൽ അനുവദിച്ച തുക സർക്കാരിന്റെ ഇഷ്ടപ്രകാരം വിനിയോഗിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വാദിച്ചു.

cm

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ വിഎസ് സുനിൽ കുമാറിനെയും ആ കാലയളവിൽ മന്ത്രിമാരല്ലായിരുന്ന എകെ ശശീന്ദ്രനെയും ഇ പി ജയരാജനെയും ഒഴിവാക്കിയാണ് ഹർജി നൽകിയത്. ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് ഇനി അടുത്തമാസം പതിനഞ്ചിന് പരിഗണിക്കും.

കൊല്ലം ബൈപ്പാസില്‍ രാഷ്ട്രീയം കളിച്ച് മോദി... കൊല്ലത്തെ എംഎല്‍എമാരില്ല; പക്ഷേ, നേമം എംഎൽഎ രാജഗോപാൽകൊല്ലം ബൈപ്പാസില്‍ രാഷ്ട്രീയം കളിച്ച് മോദി... കൊല്ലത്തെ എംഎല്‍എമാരില്ല; പക്ഷേ, നേമം എംഎൽഎ രാജഗോപാൽ

English summary
lokayuktha noteice to cm and ministers cmdrf fund utilization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X