കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 പോലീസുകാരുടെ അധിക സുരക്ഷ, നഷ്ടം 1.70 കോടി, ടെക്‌നോപാര്‍ക്കില്‍ ആവശ്യമില്ലാതെ സുരക്ഷ നല്‍കി ബെഹ്‌റ

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ടെക്‌നോപാര്‍ക്കിന് ആവശ്യമില്ലാതെ അധിക സുരക്ഷയൊരുക്കിയ സംഭവം ചര്‍ച്ചയാകുന്നു. സ്വന്തം നിലയ്ക്കാണ് ടെക്‌നോ പാര്‍ക്കില്‍ ബെഹ്‌റ അധിക സുരക്ഷ ഒരുക്കിയത്. പതിനെട്ട് വനിതാ പോലീസുകാരെയാണ് ഇതിനായി വിട്ടുനല്‍കിയത്. ടെക്‌നോപാര്‍ക്കോ സംസ്ഥാന സര്‍ക്കാരോ ആവശ്യപ്പെടാതെയാണ് ബെഹ്‌റ ഇത്രയും പോലീസുകാരെ സുരക്ഷയ്ക്കായി വിട്ടുനല്‍കിയത്. ബെഹ്‌റയുടെ ഭാര്യ ഇതേ കാലയളവില്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. ഈ അധിക സുരക്ഷയിലൂടെ സംസ്ഥാന സര്‍ക്കാരിന് 1.70 കോടി രൂപയുടെ അധിക ബാധ്യയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പണം തിരിച്ചുനല്‍കാനാവില്ലെന്ന നിലപാടിലാണ് ടെക്‌നോപാര്‍ക്ക്.

1

അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മഅടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ

അതേസമയം ടെക്‌നോപാര്‍ക്കിലെ പതിനെട്ട് വനിതാ പോലീസുകാരെ ഡിജിപി അനില്‍കാന്ത് പിന്‍വലിച്ചിട്ടുണ്ട്. തങ്ങള്‍ ആവശ്യപ്പെടാതെയാണ് ബെഹ്‌റ സുരക്ഷ നല്‍കിയതെന്നാണ് ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ ഇതിന്റെ ബാധ്യത അവര്‍ ഏറ്റെടുക്കില്ല. ഇതോടെ ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍കാന്ത് കത്ത് നല്‍കിയിരിക്കുകയാണ്. അതേസമയം വാക്കാല്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് അധിക പോലീസിനെ ടെക്‌നോപാര്‍ക്കിന് നല്‍കിയതെന്നാണ് ബെഹ്‌റ നല്‍കുന്ന വിശദീകരണം. തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ് ഡിജിപി.

നിലവില്‍ ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് ഇന്‍ഡ്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്കായി ടെക്‌നോപാര്‍ക്ക് പോലീസിന് പണം നല്‍കുമമെന്ന് കാണിച്ച് ധാരണാപത്രവുമുണ്ട്. ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത് 22 പോലീസുകാരെയാണ്. എന്നാല്‍ ഡിജിപി നിയമിച്ചത് 40 പോലീസുകാരെയാണ്. ഇതില്‍ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം, പതിനെട്ട് പേരെ ബെഹ്‌റ അധികമായി നിയോഗിച്ചത് സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയാണ്. ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരന് ഒരു ദിവസം 1500 രൂപയും, ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പോലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കുന്നത്.

എല്ലാ വര്‍ഷവും 22 പോലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കി. പതിനെട്ട് പോലീസുകാരുടെ ശമ്പളം കൂടി വേണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് കമാന്റന്റ് മുന്‍ വര്‍ഷങ്ങളില്‍ ടെക്‌നോപാര്‍ക്കിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടാതെ നിയോഗിച്ച പോലീസുകാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന നിലപാടിലാണ് ടെക്‌നോപാര്‍ട്ടി സിഇഒ. ബെഹ്‌റ വിരമിച്ചതിന് ശേഷമാണ് പതിനെട്ട് പോലീസുകാരെ പിന്‍വലിച്ചത്. ഓഡിറ്റ് നടത്തിയപ്പോഴാണ് 1.70 കോടി ടെക്‌നോപാര്‍ക്ക് നല്‍കേണ്ടതായി വരുമെന്ന് മനസ്സിലായി. എജിയുടെ ഓഡിറ്റ് വന്നാല്‍ പോലീസ് ശരിക്കും ഉത്തരം മുട്ടും. അതാണ് ഡിജിപി ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കിയത്.

ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
loknath behera gaves extra security for techno park without requesting, govt lost more than 1 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X