കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹ്‌റ പോലീസ് മേധാവി; ജേക്കബ് തോമസിനെ തഴഞ്ഞതിന് പിന്നില്‍ മോദി - പിണറായി കൂടിക്കാഴ്ച?

  • By Desk
Google Oneindia Malayalam News

ഒരേ ബാച്ചിലെ ഐ പി എസ് ഓഫീസര്‍മാരാണ് ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയും. അതുകൊണ്ട് തന്നെ സീനിയോരിറ്റി തള്ളിക്കളഞ്ഞ് ലോക്‌നാഥ് ബെഹ്‌റയെ ഡി ജി പി ആക്കി എന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പുതിയ ഡി ജി പിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

<strong>എല്‍ഡിഎഫ് വന്നു, മുല്ലപ്പെരിയാറിന് ബലം കൂടി; പിണറായി വിജയന് ട്രോളോട് ട്രോള്‍!</strong>എല്‍ഡിഎഫ് വന്നു, മുല്ലപ്പെരിയാറിന് ബലം കൂടി; പിണറായി വിജയന് ട്രോളോട് ട്രോള്‍!

ചട്ടങ്ങള്‍ തെറ്റിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ലോക്‌നാഥ് ബെഹ്‌റയെ ഡി ജി പിയാക്കിയതിന് പിന്നാല്‍ അടുത്തിടെ നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയാണോ എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്‍ ഐ എ അഡീഷണല്‍ ഡയറക്ടറായിരുന്ന ബെഹ്‌റയുടെ മുംബൈ സ്‌ഫോടനക്കേസ്, ഇസ്രത് ജഹാന്‍ കേസ് തുടങ്ങിയ കേസുകളിലെ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാര്‍ പോലും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

dgp-31

വിരമിക്കാന്‍ ഒരേയൊരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സെന്‍കുമാറിനെ ഡി ജി പി സ്ഥാനത്ത് നിന്നും മാറ്റിയത്. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചല്ല ഇതെന്നും ആരോപണങ്ങളുണ്ട്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്ച പോലും തികയുന്നതിന് മുമ്പാണ് പിണറായി വിജയന്‍ ഈ തീരുമാനം എടുത്തത് എന്നതും ശ്രദ്ധേയമാണ്. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡിയായിട്ടാണ് സെന്‍കുമാറിനെ മാറ്റിയിരിക്കുന്നത്.

ഈ ചുമതലയില്‍ ഉണ്ടായിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ആലപ്പുഴ എ എസ് പി ആയിട്ടായിരുന്നു ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴയിലും കണ്ണൂരിലും എസ് പിയായിരുന്നിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അറസ്റ്റ് നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

English summary
Behera replaces Senkumar as Kerala police chief, Jacob Thomas to head vigilance...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X