Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ്... വിവാദത്തിനു വിരാമം, ബെഹ്‌റയ്ക്ക് ക്ലീന്‍ ചിറ്റ്

വിജിലന്‍സ് കോടതി ഹര്‍ജി തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് തന്നെ അടിക്കണമെന്ന് ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്നു വിവാദത്തിലായ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്ലീന്‍ ചിറ്റ്. ബെഹ്‌റയ്‌ക്കെതിരേ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളുകയായിരുന്നു.

1

ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന് നിര്‍ദേശിച്ച് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്റ് വാങ്ങാന്‍ നിര്‍ദേശിച്ചത് പെയിന്റ് കമ്പനിക്കു നേട്ടമുണ്ടാക്കാന്‍ വേണ്ടി നടത്തിയ അഴിമതിയാണെന്നായിരുന്നു ഹര്‍ജി.

2

നിറം തിരിച്ചറിയാനും മാറാതിരിക്കാനും വേണ്ടിയാണ് പെയിന്റ് കോഡിനൊപ്പം കമ്പനിയുടെ പേര് ഉള്‍പ്പെടുത്തിയത്. ഒരേ കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്ന ഉപയോഗിക്കണമെന്നു ഉത്തരവില്‍ ഇല്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ ഉത്തരവിനെതിരേ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+