കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സീറ്റ് ബാക്കി!!! പക്ഷേ, ആവശ്യം മൂന്ന് സീറ്റിന്!!! യുഡിഎഫില്‍ ഇത്തവണ സീറ്റ് വിഭജനം പൊടിപാറും...

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേരളത്തില്‍ ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വരവോടെ ബിജെപിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശത്തോടെ തുടക്കം കുറിച്ചു. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ കേരളത്തില്‍ തിരക്കിട്ട ചര്‍ച്ചകളുടേയും അവകാശവാദങ്ങളുടേയും ആകും എന്ന് ഉറപ്പാണ്.

ആകെ 20 ലോക്‌സഭ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇത്രയും കാലം ലോക്‌സഭ സീറ്റ് വിഭജനം അത്ര പ്രശ്‌നമുള്ള കാര്യം ആയിരുന്നില്ല. ബഹുഭൂരിപക്ഷം സീറ്റുകളിലും മത്സരിച്ചിരുന്നത് അവര്‍ തന്നെ ആയിരുന്നു. കൂടാതെ ദശാബ്ദങ്ങളോളം കേന്ദ്ര ഭരണവും കൈയ്യടക്കി വച്ചിരിക്കുകയായിരുന്നല്ലോ.

എന്നാല്‍ ഇത്തവണ ലോക്‌സഭ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ തന്നെ യുഡിഎഫില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ആണ് സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലെ ചര്‍ച്ചകള്‍ തരുന്ന സൂചനയും അത് തന്നെ ആണ്.

എത്ര സീറ്റ്

എത്ര സീറ്റ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 15 മണ്ഡലങ്ങളില്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. അതില്‍ എട്ടെണ്ണത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ബാക്കി അഞ്ച് മണ്ഡലങ്ങള്‍ ആയിരുന്നു ഘടകക്ഷികള്‍ക്കായി നല്‍കിയത്.

ഘടകകക്ഷികള്‍ മിന്നിച്ചു

ഘടകകക്ഷികള്‍ മിന്നിച്ചു

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഘടക കക്ഷികള്‍ ആയിരുന്നു എന്ന് പറയേണ്ടി വരും. കോണ്‍ഗ്രസ് 15 ല്‍ എട്ടെണ്ണത്തില്‍ മാത്രം വിജയിച്ചപ്പോള്‍ ഘടക കക്ഷികള്‍ അഞ്ചില്‍ നാലെണ്ണത്തിലും വിജയിച്ചു.

കോണ്‍ഗ്രസ്സിന് സീറ്റ് നഷ്ടം

കോണ്‍ഗ്രസ്സിന് സീറ്റ് നഷ്ടം

2009 ല്‍ 17 സീറ്റുകളിലും കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചിരുന്നത്. മുസ്ലീം ലീഗിന് രണ്ടും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നും സീറ്റുകള്‍ ആയിരുന്നു അന്ന് നല്‍കിയിരുന്നത്. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ രണ്ട് സീറ്റുകള്‍ ആയിരുന്നു കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കേണ്ടി വന്നത്. ഒന്ന് ആര്‍എസ്പിയ്ക്കും മറ്റൊന്ന് വീരേന്ദ്ര കുമാറിനും! ഇതില്‍ കൊല്ലത്തേത് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു എന്നും ഓര്‍ക്കണം.

ഒരു സീറ്റ് ബാക്കി

ഒരു സീറ്റ് ബാക്കി

എന്തായാലും ഇത്തവണ വീരേന്ദ്ര കുമാര്‍ വിഭാഗം യുഡിഎഫില്‍ ഇല്ല. അദ്ദേഹം കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് ഇത്തവണ ബാക്കിയുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസ് തന്നെ വീരേന്ദ്ര കുമാറിന് വിട്ടുകൊടുത്ത സീറ്റായിരുന്നു എന്നതാണ് വസ്തുത.

 മൂന്ന് സീറ്റിന് ആവശ്യം

മൂന്ന് സീറ്റിന് ആവശ്യം

ഇത്തവണ മൂന്ന് ഘടകകക്ഷികള്‍ ആണ് സീറ്റിന് വേണ്ടി രംഗത്തുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണം എന്നതാണ് ആവശ്യം. മുസ്ലീം ലീഗിന് മൂന്ന് സീറ്റുകളും വേണം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഒരു ലോക്‌സഭ സീറ്റിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.

എത്ര തള്ളിക്കളഞ്ഞാലും

എത്ര തള്ളിക്കളഞ്ഞാലും

കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാമതൊരു സീറ്റിന് വേണ്ടിയുള്ള ആവശ്യം ആദ്യമേ തള്ളിക്കളയാന്‍ ആണ് സാധ്യത. കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിനാണ് നല്‍കിയത്. അതുകൊണ്ട് തന്നെ രണ്ടാമതൊരു സീറ്റ് നല്‍കുക സാധ്യമല്ല.

ഉള്ള സീറ്റ് പോകുമോ

ഉള്ള സീറ്റ് പോകുമോ

കേരള കോണ്‍ഗ്രസ് എമ്മിന് നിലവില്‍ ഉള്ള കോട്ടയം സീറ്റ് തന്നെ നഷ്ടപ്പെട്ടേക്കുമോ എന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യസഭ സീറ്റ് നല്‍കിയത് ഇത് ലക്ഷ്യം വച്ചാണെന്നും ഒരു വിഭാഗം പറയുന്നു. അത്തരം ഒരു വിഷയം നടക്കാതിരിക്കാന്‍ വേണ്ടി മുന്‍കൂട്ടി രണ്ട് സീറ്റ് ചോദിച്ച് തന്ത്രപരമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എന്ന് കരുതുന്നവരും ഉണ്ട്.

ലീഗിനെ തള്ളുമോ

ലീഗിനെ തള്ളുമോ

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് തീരെ തള്ളിക്കളയാന്‍ ആകാത്ത ഒരു ഘടകകക്ഷിയാണ് മുസ്ലീം ലീഗ്. കഴിഞ്ഞ കുറേ കാലങ്ങളായി യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടി. കരുത്തിന്റെ കാര്യത്തില്‍ മുന്നണിയിലെ രണ്ടാമന്‍. ഈ ഒരു സാഹചര്യത്തില്‍ മൂന്നാമതൊരു സീറ്റിന് വേണ്ടിയുള്ള ലീഗിന്റെ ആവശ്യത്തെ അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ കോണ്‍ഗ്രസ്സിന് ആവില്ല.

ജേക്കബ് ഗ്രൂപ്പിനെ വെട്ടും

ജേക്കബ് ഗ്രൂപ്പിനെ വെട്ടും

എന്തായാലും ലോക്‌സഭ സീറ്റിന് വേണ്ടിയുള്ള ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യം തള്ളിക്കളയപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ആകെ ഒരു എംഎല്‍എ മാത്രമേ പാര്‍ട്ടിയ്ക്കുള്ളു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റ് വെട്ടിക്കുറച്ചു എന്നതാണ് ജേക്കബ് ഗ്രൂപ്പിന്റെ ആക്ഷേപം.

കോണ്‍ഗ്രസിന് നിര്‍ണായകം

കോണ്‍ഗ്രസിന് നിര്‍ണായകം

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒന്നാണ്. ദേശീയ രാഷ്ട്രീയത്തില്‍ എംപിമാരുടെ എണ്ണം കുറയുക എന്നത് അചിന്തനീയം ആണ്. സീറ്റുകള്‍ വിട്ടുനല്‍കുക എന്ന് പറഞ്ഞാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരം ആകും എന്നും വിലയിരുത്തുന്നവരുണ്ട്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എന്തായാലും വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിക്കും. സമവായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ എന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഘടകക്ഷികളെ പിണക്കാനും വയ്യാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.എന്തായാലും വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിക്കും. സമവായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ എന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഘടകക്ഷികളെ പിണക്കാനും വയ്യാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

English summary
Lok Sabha Election 2019: Seat division in UDF will be a himalayan task this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X