മോദിയും അമിത് ഷായും എത്തുന്നു; കേരളം പിടിക്കാന്‍ ഏഴിന പരിപാടികളുമായി ബിജെപി, പ്രധാനം ശബരിമല
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപിക്ക് ഏഴിന പരിപാടികള്‍. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും പങ്കെടുക്കുന്ന സമ്മേളനങ്ങളും റോഡ് ഷോകളും ഉള്‍പ്പടേയാണിത്. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് കേരളത്തിലും സദ്ഭരണദിനം ആചരിക്കുമെന്നും പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍, കേരളത്തിന് നല്‍കിയ പരിഗണന എന്നിവ വിശദമാക്കി ജില്ലാ, മണ്ഡലം അടിസ്ഥാനത്തില്‍ പ്രചരണം നടത്തുന്നതാണ് പ്രധാനപരിപാടി. ഇതോടൊപ്പം തന്നെ ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പണിമുടക്കിനെതിരെ തൊഴിലാളികളെ ബോധവത്കരിക്കും.

31 ന് പാലക്കാട് നടക്കുന്ന തിരിഞ്ഞെുടുപ്പ് പ്രചരണയോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
Recommended Video

ജനുവരി ആറിന് പത്തനംത്തിട്ടയില്‍ പ്രധാനമന്ത്രി മോദി കേരളത്തിലെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നടത്തും. ഈ പരിപാടിയിലേക്ക് എല്ലാ മതവിഭാങ്ങളില്‍പ്പെട്ടവരുടേയും പങ്കാളിത്തം ഉറപ്പാക്കും. 27 ന് തൃശ്ശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. ഇതോടൊപ്പം തന്നെ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചുകൊണ്ട് താഴെത്തട്ടില്‍ വിവിധ പരിപാടികള്‍ നടത്തും.












Click it and Unblock the Notifications