കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ പിടിക്കാൻ വീണ്ടും സി എൻ ജയദേവൻ? മണ്ഡലത്തിലെ ജനപ്രിയ നേതാവ്, മികച്ച പ്രകടനം

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : തൃശ്ശൂരിൽ ജയദേവൻ ഇക്കുറിയും ജയിക്കുമോ? | Oneindia Malayalam

പൂരങ്ങളുടെ പൂരമായ തൃശൂരിൽ ഇത്തവണ തിരഞ്ഞെടുപ്പ് പൂരവും പൊടിപൊടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുവെ ഇടത് ചായ് വുള്ള മണ്ഡലത്തിൽ ഇത്തവണ തീപ്പൊരി നേതാക്കളെ കളത്തിലിറക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെ തീരുമാനം. മാറിയ രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ താമര വിരിയാൻ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. യുഡിഎഫിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.

എന്നാൽ ഇരു പാർട്ടികൾക്കും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനമായും അതേസമയം മികച്ച വാണിജ്യ നഗരമായും ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ച, സിപിഐയുടെ കരുത്തുറ്റ നേതാവ് സി എൻ ജയദേവനാണ് തൃശൂരിന്റെ എംപി. മണ്ഡലത്തിലെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു അവസരം കൂടി സി എൻ ജയദേവൻ ചോദിച്ചാൽ തൃശൂർ മണ്ഡലം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

jayadevan

സിപിഐ നേതാവായിട്ടല്ല , എന്തിനും ഏതിനും ജനങ്ങൾക്കൊപ്പമുള്ള ജനപ്രിയ നേതാവാണ് തൃശ്ശൂരുകാർക്ക് സി എൻ ജയദേവൻ. 2009ലും ജയദേവൻ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും. കോൺഗ്രസിലെ പിസി ചാക്കോയോട് പരാജയപ്പെട്ടു. 2014ൽ ജയദേവൻ വീണ്ടും തൃശൂർ പിടിക്കാനിറങ്ങി. ഒരു മധുര പ്രതികാരം കൂടിയായിരുന്നു അത്. 38,227 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സിഎൻ ജയദേവൻ തൃശൂർ മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കെ പി ധനപാലനായിരുന്നു എതിർസ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ രാജ്യത്ത് തന്നെ സിപിഐയുടെ അഭിമാനം കാത്തത് ജയദേവനാണ്. പതിനാറാം ലോക്സഭയിൽ സിപിഐയുടെ ഏക അംഗമാണ് സി എൻ ജയദേവൻ.

ബീഹാറിൽ തർക്കങ്ങൾക്ക് പരിഹാരം; കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും; ആർജെഡിക്ക് 20ബീഹാറിൽ തർക്കങ്ങൾക്ക് പരിഹാരം; കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും; ആർജെഡിക്ക് 20

സിപിഐയുടെ ക്ലീന്‍ ഇമേജുള്ള ദേശീയ നേതാവ് കൂടിയാണ് ജയദേവന്‍. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ സ്‌കൂളുകളുടെയും അങ്കണവാടികളുടെയും വികസനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശുപത്രികളുടെ നവീകരണത്തിനും അദ്ദേഹം മുൻതൂക്കം നൽ‌കി. 376 ഓളം വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഇക്കാലയളവിൽ അനുമതി നൽകി ഇതിൽ 305 എണ്ണവും പൂർത്തിയായി. എംപി ഫണ്ട് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ അദ്ദേഹത്തിനായി. 16.8 കോടിയോളം രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു.

പാർലമെന്റിൽ സജീവ സാന്നിധ്യമാണ് ജയദേവൻ എന്ന് പറയാനാവില്ല. 65 ചർച്ചകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ശരാശരി 135 ആണ്. ലോക്സഭയിൽ സി എൻ ജയദേവന്റെ ശബ്ദം കാര്യമായി ഉയർന്നു കേട്ടിട്ടില്ല. അഞ്ച് വർഷത്തെ കാലാവധി അവസാനിക്കാറാകുമ്പോൾ 382 ചോദ്യങ്ങൾ മാത്രമാണ് അദ്ദേഹം സഭയിൽ ചോദിച്ചിട്ടുള്ളത്. സംസ്ഥാന ശരാശരി 398 ആണെന്ന് ഓർക്കണം. ഹാജർ നിലയിൽ മാത്രം മെച്ചമായ കണക്കുകൾ എടുത്തുകാണിക്കാം. 82 ശതമാനമാണ് ഹാജർനില.

1996ൽ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് സിഎൻ ജയദേവൻ കേരളാ നിയമസഭയിൽ എത്തുന്നത്. നിലവിൽ സിപിഐയുടെ ജില്ലാ സെക്രട്ടറിയാണ്. തൃശൂരിൽ സി എൻ സഹദേവന് ഇക്കുറി സീറ്റ് ഉണ്ടാകില്ലെന്നാണ് സൂചനകൾ. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രന്റെ പേരാണ് സഹദേവന് പകരം തൃശൂരിൽ ഉയർന്നു കേൾക്കുന്നത്. സഹദേവനേക്കാൾ ജനകീയനാകണം പുതിയ സ്ഥാനാർത്ഥി എന്ന ആലോചനയ്ക്കൊടുവിലാണ് കെപി രാജേന്ദ്രന്റെ പേര് ഉയർന്ന് വരുന്നത്.

തൃശൂർ സീറ്റിലേക്ക് യുവനിര നേതാക്കളിൽ ആരെയെങ്കിലുമാകും ഇക്കുറി കോൺഗ്രസ് പരിഗണിക്കുക. എന്നാൽ മുതിർന്ന ചില നേതാക്കളും തൃശൂർ സീറ്റിനായി അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു എന്നാണ് സൂചന. സാമുദായിക സമവാക്യങ്ങൾ നിർണായകമായ മണ്ഡലത്തിൽ ഇക്കുറി പുറത്ത് നിന്നുളള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കരുതെന്ന തൃശൂർ രൂപതയുടെ ആവശ്യവും പാർട്ടിക്ക് പരിഗണിക്കേണ്ടി വരും. ഡിസി സി പ്രസിഡൻ‌റ് സ്ഥാനം ഒഴിഞ്ഞ് ടി എൻ പ്രതാപൻ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിന്റെയും ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടൻകണ്ടത്തിന്റെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.

തൃശൂർ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തവണ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ട് നേടാനായിരുന്നു. കെ സുരേന്ദ്രനോ എ എൻ രാധാകൃഷ്ണനോ തൃശൂരിൽ മത്സരിക്കുമെന്നാണ് സൂചനകൾ.

English summary
loksabha election 2019:cn jayadevan trissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X