Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധിയഴുതാൻ ദിവസങ്ങൾ മാത്രം ; കളംമാറി നേതാക്കൾ, വമ്പൻ പ്രഖ്യാപനങ്ങൾ, ആരോപണങ്ങൾ, വിവരങ്ങൾ ഇങ്ങനെ

Mar 26, 2019, 7:41 pm IST

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കരണമെങ്കില്‍ സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എംടി രമേശ്, കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായെന്നും രമേശ്
Mar 26, 2019, 7:15 pm IST

പട്‌നയില്‍ രവിശങ്കര്‍ പ്രസാദിനെതിരെ കരിങ്കൊടി കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍. ബിജെപി നേതാവ് ആര്‍കെ സിന്‍ഹയെ പിന്തുണയ്ക്കുന്ന നേതാക്കളാണ് കരിങ്കൊടി കാണിച്ചത്‌
Mar 26, 2019, 7:12 pm IST

ഉത്തര്‍പ്രദേശില്‍ ബിജെപി 2 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, വരുണ്‍ ഗാന്ധിയും മേനകാ ഗാന്ധിയും പട്ടികയില്‍
Mar 26, 2019, 5:20 pm IST

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 40 സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പട്ടികയില്‍
Mar 26, 2019, 5:19 pm IST

വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, കാത്തിരിക്കാന്‍ വയനാട് ഡിസിസിയോട് എഐസിസി
Mar 26, 2019, 4:35 pm IST

ബെംഗളൂരു സൗത്തിൽ അന്തരിച്ച മുന് കേന്ദ്രമന്ത്രി അനന്തകുമാറിന്റെ ഭാര്യ മത്സരിക്കില്ല, യുവ മോർച്ചാ ഉപാധ്യക്ഷൻ തേജസ്വി സൂര്യയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
Mar 26, 2019, 4:35 pm IST

കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതിയിൽ ഓരോ കുടുംബത്തിലേയും സ്ത്രീകളുടെ അക്കൗണ്ടിലേക്കാകും പണം എത്തുകയെന്ന് കോണഅ‍ഗ്രസ് വക്താവ് രൺദീപ് സർജേവാല. രാജ്യത്തെ 20 ശതമാനത്തോളം കുടുംബങ്ങൾക്കാണ് പദ്ധതിയുട ഗുണം നേരിട്ട് ലഭ്യമാകുക
Mar 26, 2019, 4:35 pm IST

ജെഡിഎ സ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയ്ക്കെതിരെ എംപിയും കോണ്‍ഗ്രസ് നേതാവുമായ എസ് പി മുദ്ദഹനുമെഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Mar 26, 2019, 4:35 pm IST

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കുമെന്ന് സൂചന നൽകി കോൺഗ്രസ് കേന്ദ്രങ്ങൾ, കർണാടകയിൽ നിന്നോ കേരളത്തിൽ നിന്നോ ജനവിധി തേടും
Mar 26, 2019, 4:35 pm IST

മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. രാംപൂരിൽ നിന്നും ജയപ്രദ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ
Mar 26, 2019, 4:34 pm IST

രാഹുൽ ഗാന്ധി കർണാടകയിൽ മത്സരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു.
Mar 26, 2019, 1:25 pm IST

അദ്വാനിക്ക് മാത്രമല്ല, ജോഷിക്കും സീറ്റില്ല; വെട്ടിനിരത്തി
Mar 26, 2019, 1:24 pm IST

മാർച്ച് 27, 28 തീയതികളിലായി പ്രിയങ്കാ ഗാന്ധി അമേഠിയും റായ് ബറേലിയും സന്ദർശിക്കും
Mar 26, 2019, 1:22 pm IST

ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടകുമെന്ന് പിസി ചാക്കോ
Mar 26, 2019, 1:21 pm IST

ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്,
Mar 26, 2019, 1:20 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച നേതാവിനെ ബിജെപി പുറത്താക്കി. ഇരുവരെയും ഗുജറാത്തി കൊള്ളക്കാര്‍ എന്ന് വിളിച്ച ഐ പി സിങ്ങിനെയാണ് പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.
Mar 26, 2019, 1:20 pm IST

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ രാജീവ് ഗാന്ധിയുടെ വിശ്വസ്തന്റെ മകൻ, പ്രദേശിക നേതൃത്വം മുസ്ലീം സമുദായത്തെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഹാജി ഹാറൂൺ റാഷിദ് സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങുന്നത്.
Mar 26, 2019, 1:19 pm IST

ആലത്തൂരിൽ ടി വി ബാബു, മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. വയനാട്ടില് രാഹുൽ ഗാന്ധി മത്സരിച്ചാൽ ബിജെപിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് കോൺഗ്രസ്. ഒരിടത്ത് മാത്രമാണ് മത്സരിക്കുന്നതെങ്കിൽ അത് അമേഠിയിലാകും. ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയുടെ ജനവികാരം മാനിക്കുന്നുവെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല പറയുന്നത്.

അതേസമയം വയനാടും തൃശൂരും ഒഴികെ മൂന്ന് സീറ്റുകളിൽ ബിജിഡെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷർ വെള്ളാപ്പള്ളി വ്യക്തമാക്കി

live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+