Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടി... മത്സരിക്കാൻ ഉമ്മൻ ചാണ്ടിയില്ല; കോട്ടയം മാണി ഗ്രൂപ്പിന് തന്നെ

Recommended Video

cmsvideo
    കോട്ടയത്തു മത്സരിക്കാൻ ഉമ്മൻ ചാണ്ടിയില്ല | News Of The Day | Oneindia Malayalam

    ബെംഗളൂരു/തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. കോട്ടയത്തോ ഇടുക്കിയിലോ ആയിരിക്കും ഉമ്മന്‍ ചാണ്ടി മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മത്സര രംഗത്തിറങ്ങിയാല്‍ അത് കേരളത്തില്‍ ഒരു കോണ്‍ഗ്രസ് തരംഗത്തിന് തന്നെ വഴിവയ്ക്കും എന്നായിരുന്നു പ്രതീക്ഷകള്‍.

    എന്നാല്‍ താന്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്. ബെംഗളൂരുവില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കാം.

    കോട്ടയം സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാം എന്ന കോണ്‍ഗ്രസ് പ്രതീക്ഷകളും നടക്കില്ലെന്ന സൂചന തന്നെയാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.

    മത്സരിക്കില്ല

    മത്സരിക്കില്ല

    ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി ആന്ധ്ര പ്രദേശിന്റെ ചുമതല വഹിച്ചുകൊണ്ടിരിക്കുകയാണ്.

    എംഎല്‍എ ആയതുകൊണ്ട്

    എംഎല്‍എ ആയതുകൊണ്ട്

    നിലവില്‍ എംഎല്‍എ ആയതുകൊണ്ട് മത്സരിക്കുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ എന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്.

    പലരും മത്സരിച്ചിട്ടുണ്ട്

    പലരും മത്സരിച്ചിട്ടുണ്ട്

    എന്നാല്‍ എംഎല്‍എ ആയിരിക്കെ തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ഒരു പുതിയ കീഴ് വഴക്കം ഒന്നും അല്ല. കെസി വേണുഗോപാല്‍ 2009 ല്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആലപ്പുഴ എംഎല്‍എ ആയിരുന്നു.

    കൂടുതല്‍ ചര്‍ച്ചയ്ക്ക് ശേഷം

    കൂടുതല്‍ ചര്‍ച്ചയ്ക്ക് ശേഷം

    ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷം പറയാം എന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. നിലവില്‍ ആന്ധ്രയിലെ സംഘടന ചുമതലകളുമായി തിരക്കിലാണ് ഉമ്മന്‍ ചാണ്ടി. ആന്ധ്രയില്‍ സഖ്യത്തിന് നില്‍ക്കാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനം.

    പുതുപ്പള്ളി വിടാന്‍ വയ്യ?

    പുതുപ്പള്ളി വിടാന്‍ വയ്യ?

    1970 മുതല്‍ പുതുപ്പള്ളിയില്‍ നിന്നുള്ള എംഎല്‍എ ആണ് ഉമ്മന്‍ ചാണ്ടി. ഒരിക്കല്‍ പോലും അദ്ദേഹം തോല്‍ക്കുകയോ മണ്ഡലം മാറുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവും ആണ് പുതുപ്പള്ളി. അങ്ങനെയുള്ള പുതുപ്പള്ളി വിട്ടുകളയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറും അല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

    സംസ്ഥാന രാഷ്ട്രീയം തന്നെ

    സംസ്ഥാന രാഷ്ട്രീയം തന്നെ

    നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരുപാട് സാധ്യതകളാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍, മികച്ച പദവി തന്നെ അദ്ദേഹത്തിന് ലഭിക്കും. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം നഷ്ടപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി താത്പര്യപ്പെടുന്നില്ലെന്ന് തന്നെ കരുതേണ്ടി വരും.

    കോട്ടയം വേണ്ട

    കോട്ടയം വേണ്ട

    കോട്ടയത്ത് ഇത്തവണ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണം എന്ന ആഗ്രം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളതാണെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ഇത് നേരത്തേ തീരുമാനിച്ചതാണെന്നും അതില്‍ മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    ഇടുക്കിയില്‍ പിടിമുറുക്കും

    ഇടുക്കിയില്‍ പിടിമുറുക്കും

    ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും എന്നായിരുന്നു കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കാനില്ലെങ്കില്‍ ഇടുക്കി സീറ്റിന് വേണ്ടി കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കാനാണ് സാധ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+