• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം! ഭീതിയിൽ സിപിഎമ്മും ബിജെപിയും, പ്രതികരണങ്ങൾ ഇങ്ങനെ

cmsvideo
  ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം? | Oneindia Malayalam

  വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയാന്തരീക്ഷം അപ്പാടെ മാറുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി കേരളവും വയനാടും മാറിക്കഴിഞ്ഞു.

  ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന നിലയ്ക്കാണ് വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നത്. കേരളത്തില്‍ ബിജെപിക്കും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് രാഹുലിന്റെ വരവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമുണ്ടാകും എന്ന ആശങ്ക സിപിഎമ്മിനും ബിജെപിക്കും ഒരുപോലെയുണ്ട്.

  ഇനി നിർണായകം

  ഇനി നിർണായകം

  സിറ്റിംഗ് മണ്ഡലമായ അമേഠിക്ക് പുറമേയാണ് വയനാട്ടിലേക്ക് കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. കേരളത്തില്‍ ഇത്തവണ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായക തിരഞ്ഞെടുപ്പാണ്. രാഹുലിന്റെ വരവോടെ കാര്യങ്ങള്‍ യുഡിഎഫിന് കൂടുതല്‍ അനുകൂലമാകും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

  രാഹുല്‍ തരംഗം

  രാഹുല്‍ തരംഗം

  രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് വയനാട്ടില്‍ മാത്രമല്ല സ്വാധീനം ചെലുത്തുക. രാഹുല്‍ തരംഗം കേരളത്തിലാകെ അലയടിച്ചേക്കും. സിപിഎമ്മിനെയാണ് അത് പ്രധാനമായും ബാധിക്കുക. അമേഠിയില്‍ തോല്‍ക്കും എന്നുറപ്പുളളത് കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

  19 സീറ്റിലും കാര്യം എളുപ്പം

  19 സീറ്റിലും കാര്യം എളുപ്പം

  രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണ് എങ്കില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് വിജയസാധ്യത കൂടും. കാരണം 19 മണ്ഡലങ്ങളിലേയും കോണ്‍ഗ്രസുകാര്‍ മുഴുവന്‍ പ്രചാരണത്തിന് വേണ്ടി വയനാട്ടിലേക്ക് പോകും. ഇതോടെ എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകുമെന്നും കോടിയേരി പറഞ്ഞു.

  ഗ്രൂപ്പ് കളിയുടെ അനന്തര ഫലം

  ഗ്രൂപ്പ് കളിയുടെ അനന്തര ഫലം

  രാഹുലിന്റെ വരവിനെ ഇടത് മുന്നണിക്ക് ഭയമില്ല. ശക്തമായ മത്സരം തന്നെ ഇടതുമുന്നണി കാഴ്ച വെയ്ക്കും. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തര ഫലമാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

  കെസിയുടെ ചരട് വലി

  കെസിയുടെ ചരട് വലി

  ഐ ഗ്രൂപ്പാണ് രാഹുലിന്റെ വരവിന് പിന്നില്‍. ഐ ഗ്രൂപ്പില്‍ നിന്ന് ചരട് വലി നടത്തുന്ന കെസി വേണുഗോപാലിന്റെ ഇടപെടലാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാനുളള തീരുമാനത്തിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും തിരിച്ചടിയാവും.

  സ്മൃതി ജിക്ക് വിജയാശംസകൾ

  ബിജെപി നേതാക്കളും രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇതാണ്: '' അമേഠിയും ബിജെപി പിടിക്കും എന്നത് ഏവർക്കും മനസ്സിലായിരിക്കുന്നു.കുടുംബമല്ല പ്രവർത്തനമാണ് വോട്ടർമാരുടെ പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കിയത് നന്ന്. സ്മൃതി ജിക്ക് വിജയാശംസകൾക്ക് ഒപ്പം പിറന്നാളാശംസകളും''.

  സ്ഥാനാർത്ഥിയെ പിൻവലിക്കണം

  സ്ഥാനാർത്ഥിയെ പിൻവലിക്കണം

  കെ സുരേന്ദ്രന്റെ പ്രതികരണം ഇതാണ്: '' അമേഠി പോകുമെന്ന് മാസങ്ങൾക്ക് മുൻപേ ഈ പേജിൽ എഴുതിയപ്പോൾ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേ''.

  പരാജയ ഭീതി മൂലം

  പരാജയ ഭീതി മൂലം

  പരാജയ ഭീതി മൂലമാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കും കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ച് കഴിഞ്ഞു. രാഹുല്‍ കേരളം തിരഞ്ഞെടുത്തത് സിപിഎമ്മിന്റെ ഉറപ്പ് കിട്ടിയത് കൊണ്ടാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വന്നതോടെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

  ഫേസ്ബുക്ക് പോസ്റ്റ്

  കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

  പത്തനംതിട്ട സീറ്റോ ഗവർണർ പദവിയോ.. പിജെ കുര്യന് മുന്നിലേക്ക് വമ്പൻ ഓഫറുകൾ? പ്രതികരണം ഇങ്ങനെ

  English summary
  Loksabha Election 2019: Opposition reacts to reports of Rahul Gandhi contesting from Wayanad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more