Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലേക്ക് രാഹുലിന്റെ പട; വ്യാഴാഴ്ച ചുരംകയറും, കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രത്തില്‍ മാറ്റം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍കാര്യങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വയനാടിലേക്ക് എത്തുന്നു. പത്രിക സമര്‍പ്പിക്കും. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ തന്ത്രമാണ് ആവിഷ്‌കരിച്ചിക്കുന്നത്. വയനാട്ടിലും ദില്ലിയിലും വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരുകയാണ്. വളരെ കുറഞ്ഞ ദിവസം മാത്രമേ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ചെലവഴിക്കൂവെന്നാണ് വിവരം....

വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും

വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും

ബുധനാഴ്ച വൈകീട്ട് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ചില പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. എന്നാല്‍ എത്ര ദിവസം മണ്ഡലത്തില്‍ ചെലവഴിക്കുമെന്ന് വ്യക്തമല്ല.

പ്രത്യേക യോഗം ചൊവ്വാഴ്ച

പ്രത്യേക യോഗം ചൊവ്വാഴ്ച

ചൊവ്വാഴ്ച വയനാട്ടില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച ദില്ലിയിലും യോഗം നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷമുണ്ടായ പ്രചാരണങ്ങളെ നേരിടുന്ന തന്ത്രങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

 വേണുഗോപാലിന് ചുമതല

വേണുഗോപാലിന് ചുമതല

കെസി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. രാഹുല്‍ എത്തിയ ശേഷം കഷ്ടിച്ച് മൂന്നാഴ്ചയേ മുന്നിലുണ്ടാകൂ. എന്നാല്‍ ഇതിനിടെ പല സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്തേണ്ടതുണ്ട്.

എതിര്‍ പ്രചാരണങ്ങള്‍

എതിര്‍ പ്രചാരണങ്ങള്‍

അമേഠി മണ്ഡലത്തില്‍ രാഹുല്‍ പരാജയപ്പെടുമെന്ന് ഭയപ്പെട്ടാണ് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വര്‍ഗീയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം ലീഗുമായുള്ള ബന്ധം സൂചിപ്പിച്ചാണ് വര്‍ഗീയ പ്രചാരണം ഉത്തരേന്ത്യയിയില്‍ നടക്കുന്നത്.

കോണ്‍ഗ്രസ് പ്രതിരോധം

കോണ്‍ഗ്രസ് പ്രതിരോധം

ബിജെപി നേതാക്കള്‍ ഉത്തരേന്ത്യ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഒരുപോലെ കാണുന്നു. ഇതിന്റെ തെളിവാണ് രണ്ടു ഭാഗങ്ങളിലും മല്‍സരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും.

പാവപ്പെട്ടവരുടെ പടത്തലവന്‍

പാവപ്പെട്ടവരുടെ പടത്തലവന്‍

ആദിവാസി മേഖലയായ വയനാട് തന്നെ തിരഞ്ഞെടുത്തത് രാഹുല്‍ ഗാന്ധി പാവപ്പെട്ടവരുടെ പടത്തലവന്‍ ആയതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും. എന്നാല്‍ നരേന്ദ്ര മോദി സമ്പന്നന്റെ നേതാവാണെന്ന പ്രചാരണത്തിന് ശക്തിപകരുകയും ചെയ്യും.

 അവ്യക്തം ഇക്കാര്യം

അവ്യക്തം ഇക്കാര്യം

ഏപ്രില്‍ 23നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് രണ്ട് ഘട്ടങ്ങളില്‍ വോട്ടടെുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുണ്ട്. അവിടെയും രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശിക്കേണ്ടതുണ്ട്. കൂടാതെ അമേഠിയില്‍ പത്രിക സമര്‍പ്പിക്കണം. അതുകൊണ്ടുതന്നെ അദ്ദേഹം എത്രദിവസം വയനാട്ടിലുണ്ടാകുമെന്ന് വ്യക്തമല്ല.

 സമയം കുറവ്, ജോലി ഏറെ

സമയം കുറവ്, ജോലി ഏറെ

കുറഞ്ഞ ദിവസം മാത്രമാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ ഒട്ടേറെ ജോലികളും ബാക്കി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച വയനാട് ചേരുന്ന യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുമെന്നാണ് വിവരം.

 ബിജെപിയും ഇടതുപക്ഷവും

ബിജെപിയും ഇടതുപക്ഷവും

രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെ ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഉത്തരേന്ത്യയിലും ബിജെപി ആയുധമാക്കിയിരിക്കുകയാണ് ഇക്കാര്യം. കേരളത്തില്‍ ഇടതുപക്ഷവും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുണ്ട്. രാഹുല്‍ വര്‍ഗീയ ശക്തികളുടെ സഹായത്തോടെയാണ് മല്‍സരിക്കുന്നത് എന്നാണ് സിപിഎം പ്രചാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+