Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിം​ഗ് മെഷീനുകളെക്കുറിച്ച് വ്യാജവാർത്ത; ആലപ്പുഴയിൽ യൂട്യൂബർ അറസ്റ്റിൽ

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീൻ തട്ടിപ്പാണ് എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. വെനീസ് ടിവി എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസാണ് യൂട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വോട്ടിം​ഗ് മെഷീനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം എന്ന രീതിയിൽ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനൽ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയർ ചെയ്യുന്നതായും കണ്ടെത്തി.

arrest

പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പെയ്ൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർദ്ധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും വിവധി റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച നിരീക്ഷണ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിം​ഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് വാട്സ്ആപ്പ് നമ്പറിലൂടെ വിവരം നൽകാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+