കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പിന് അറ്റകൈ പ്രയോഗവുമായി ബിജെപി! കേരളത്തില്‍ പ്രചരണം നടത്തുക ഇവര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയും ഹർത്താലുമായി കേരളത്തിൽ വേരുറപ്പിക്കാൻ പയറ്റിയ അടവുകളെല്ലാം തിരിച്ചടിച്ചതോടെ ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജീവനക്കാരെ നിയോഗിച്ച് ബിജെപി സംസ്ഥാന നേതൃത്വം. മാസം പതിനായിരം രൂപയാണ് ശമ്പളം. ജീവനക്കാരുടെ തിരഞ്ഞെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സ്വകാര്യ കമ്പനിയെയാണ് നിയോഗിച്ചതെന്നാണ് വിവരം. ബിജെപിയുടെ ശക്തി കേന്ദ്രമായിരുന്ന ഹിന്ദി ബെൽറ്റിലേറ്റ തിരിച്ചടിയാണ് ബിജെപി നേതൃത്വത്തെ മാറ്റിചിന്തിപ്പിച്ചത്. ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്ന കർശന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്.

ജീവനക്കാര്‍

ജീവനക്കാര്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിധി അനുകൂലമാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ഒന്നാകെ പരാജയപ്പെടുകയും നേതൃത്വങ്ങൾക്കിടയിലെ അകൽച്ച കൂടുതൽ പ്രകടമാവുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലടക്കം ഇതു നിഴലിക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ജീവനക്കാരെ നിയോഗിക്കുന്നത്.

വോട്ടർമാരിലേക്ക്

വോട്ടർമാരിലേക്ക്

കേന്ദ്ര സർക്കാരിന്റെ പ്രധാനപദ്ധതികൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഫോൺ മുഖാന്തിരം വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ജീവനക്കാരുടെ ദൗത്യം. ദിവസം ആറ് മണിക്കൂറാണ് ജോലി സമയം. പല ജില്ലകളിലും ജീവനക്കാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായിട്ടുണ്ട്.

ബിജെപി അനുകൂല ഗ്രൂപ്പുകള്‍

ബിജെപി അനുകൂല ഗ്രൂപ്പുകള്‍

കോഴിക്കോട് ജില്ലയിലേക്കുള്ള ജീവനക്കാരുടെ അഭിമുഖമാണിപ്പോൾ നടക്കുന്നത്. ഇത് 21 വരെ നീളുമെന്നാണ് വിവരം. ബിജെപി അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നെന്ന വിവരം പ്രചരിപ്പിച്ചത്.

പരസ്യം പ്രചരിക്കുന്നു

പരസ്യം പ്രചരിക്കുന്നു

ബിജെപി അനുകൂല രാഷ്ട്രീയമുള്ളവർക്കാണ് പരിഗണനയെങ്കിൽ രാഷ്ട്രീയമൊന്നും ഇല്ലാത്തവരെയും നിയമിക്കുന്നുണ്ട്.
ജീവനക്കാരനാവാൻ താത്പര്യമുള്ളവർ ബന്ധപ്പെടണമെന്ന അടിക്കുറുപ്പോടെയാണ് പരസ്യം പ്രചരിക്കുന്നത്.

രഹസ്യ സ്വഭാവം

രഹസ്യ സ്വഭാവം

ഇതു കണ്ടു വിളിക്കുന്നവരോടെ ഏത് ഗ്രൂപ്പിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് റിക്രൂട്ടിംഗ് ടീം അന്വേഷിക്കുന്നത്. സംഭവം വിവാദമാവാതിരിക്കാനും റിക്രൂട്ടിംഗ് രഹസ്യമാക്കാനും ശ്രദ്ധ പുലർത്തുന്നുണ്ട്.

അമര്‍ഷം പുകയുന്നു

അമര്‍ഷം പുകയുന്നു

അതേസമയം സംഘാടനത്തിലെ കേഡർ മികവ് എടുത്തുപറയുന്ന നേതൃത്വം തന്നെ തിരഞ്ഞെടുപ്പ് പോലെയുള്ള സുപ്രധാന വിഷയം കൈകാര്യം ചെയ്യാൻ പണം നൽകി ആളുകളെ നിയോഗിക്കുന്നത് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

English summary
loksabha election bjp to appoint separate team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X