കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഫലം:തൃശൂരില്‍ സിഎന്‍ ജയദേവന്‍ ജയിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെപി ധാനപാലനെ 38000 വോട്ടുകള്‍ക്കാണ് ജയദേവന്‍ തോല്‍പിച്ചത്.

കഴിഞ്ഞ തവണ പിസി ചാക്കോ മത്സരിച്ച് ജയിച്ച മണ്ഡലമാണ് തൃശൂര്‍. ഇത്തവണ ചാക്കോയും ധനപാലനും സീറ്റുകള്‍ വച്ച്മാറുകയായിരുന്നു. ഇത് യുഡിഎഫ് ക്യാമ്പില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

CN Jayadevan

വോട്ടെണ്ണലിന്റെ തുടക്കം മുതലേ തൃശൂരില്‍ സിഎന്‍ ജയദേവന്‍ മുന്നേറ്റം പ്രകടമാക്കിയിരുന്നു. ചില ഘട്ടത്തില്‍ മാത്രമാണ് കെപി ധനപാലന് നേരിയ തോതിലെങ്കിലും മുന്നേറ്റം പ്രകടമാക്കാനായത്. തോല്‍വി അംഗീകരിക്കുന്നതായി ധനപാലന്‍ പ്രതികരിച്ചു.

കെപി ധനപാലന്റെ സ്ഥാനാര്‍ത്ഥിത്വം തൃശൂരിലെ കോണ്‍ഗ്രസില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

തൃശൂരില്‍ 2009 ല്‍ ആകെവോട്ടര്‍മാര്‍ 11,74,161 . പോള്‍ ചെയ്തത് 8,17,245 . പോളിങ് ശതമാനം 69.6 . ഭൂരിപക്ഷം 25,151 .കോണ്‍ഗ്രസിന്റെ പിസി ചാക്കോ 3,85,297 വോട്ടുകള്‍ നേടി. സിപിഐയുടെ സിഎന്‍ ജയദേവന് കിട്ടിയത് 3,60,146 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ത്ഥി രമ രഘുനന്ദന്‍ 54,680 വോട്ടുകള്‍ നേടി.

English summary
Loksabha Election : CN Jayadevan wins Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X