കേരളത്തില്‍ തിരഞ്ഞെടുപ്പ് ഈസ്റ്ററിന് ശേഷം
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ ആയിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് സൂചന. വിഷുവിനും ഈസ്റ്ററിനും ശേഷം ഏപ്രില്‍ അവസാനവാരത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്താനാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അവസാന ഘട്ടത്തിലായിരുന്നു അന്ന് വോട്ടെടുപ്പ് നടന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല. മാര്‍ച്ച അഞ്ചിന് മുമ്പായി തിരഞ്ഞെടുപ്പ് തീയ്യതികളും മറ്റ് വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കും.
കാലാവസ്ഥ പ്രശ്‌നങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പ് തീയതികളെ സ്വാധീനിക്കും എന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത ചൂട് പരിഗണിച്ച് അവിടെ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തില്‍ തന്നെ നടത്താന്‍ ഇടയുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലെ വോട്ടെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് പോലും നീങ്ങിയേക്കും.
നിലവിലെ പാര്‍ലമെന്റ് ഫെബ്രുവരി 21 നാണ് പിരിയുന്നത്. അതിന് ശേഷം ഫെബ്രുവരി 26 നും മാര്‍ച്ച് അഞ്ചിനും ഇടയില്‍ ഏത് ദിവസം വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാം.


Click it and Unblock the Notifications