കേരളത്തില്‍ 73.6 ശതമാനം പോളിങ്; വടകര മുന്നില്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ 73.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതോടെ ശതമാനക്കണക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ 73.5 ശതമാനം പോളിങ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് വടകര മണ്ഡലത്തില്‍ ആണ്. 81. 4 ശതമാനം പേരാണ് വടകരയില്‍ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്. 65.8 ശതമാനമാണ് ഇവിടത്തെ പോളിങ്.

ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ രണ്ടാം സ്ഥാനം കണ്ണൂരിനാണ്. 80.9 ശതമാനം പേരാണ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 79.6 ശതമാനം വോട്ടര്‍മാരും കോഴിക്കോട് സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരവും ആറ്റിങ്ങലും ആണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. തിരുവനന്തപുരത്ത് 68.6 ശതമാനം പേര് വോട്ട് ചെയ്തപ്പോള്‍ ആറ്റിങ്ങലില്‍ 68.8 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷവും ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത് കണ്ണൂര്‍ മണ്ഡലത്തില്‍ ആയിരുന്നു. കുറഞ്ഞ പോളിങ് നടന്നത് പത്തനംതിട്ടയിലും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണയും മികച്ച പോളിങ് ആണ് നടന്നത്.
ഇത്തവണത്തെ പോളിങ് നില ഇങ്ങനെ
1. കാസര്‍കോട് - 78.1
2. കണ്ണൂര്‍ - 80.9
3. വയനാട് - 73.2
4. വടകര - 81.4
5. കോഴിക്കോട് - 79.6
6. മലപ്പുറം - 71.4
7. പൊന്നാനി - 74.1
8. പാലക്കാട് - 75.4
9. ആലത്തൂര്‍ - 76.5
10. തൃശ്ശൂര്‍ - 72.4
11. ചാലക്കുടി - 77
12. എറണാകുളം - 72.8
13. ഇടുക്കി - 70.5
14. പത്തനംതിട്ട - 65.8
15. കോട്ടയം - 71.4
16. ആലപ്പുഴ - 78.8
17. മാവേലിക്കര - 71
18. കൊല്ലം - 71.6
19. ആറ്റിങ്ങല്‍ - 68.8
20 തിരുവനന്തപുരം - 68.6
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications