കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 73.6 ശതമാനം പോളിങ്; വടകര മുന്നില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ 73.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതോടെ ശതമാനക്കണക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ 73.5 ശതമാനം പോളിങ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് വടകര മണ്ഡലത്തില്‍ ആണ്. 81. 4 ശതമാനം പേരാണ് വടകരയില്‍ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്. 65.8 ശതമാനമാണ് ഇവിടത്തെ പോളിങ്.

voter

ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ രണ്ടാം സ്ഥാനം കണ്ണൂരിനാണ്. 80.9 ശതമാനം പേരാണ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 79.6 ശതമാനം വോട്ടര്‍മാരും കോഴിക്കോട് സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരവും ആറ്റിങ്ങലും ആണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. തിരുവനന്തപുരത്ത് 68.6 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ ആറ്റിങ്ങലില്‍ 68.8 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷവും ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത് കണ്ണൂര്‍ മണ്ഡലത്തില്‍ ആയിരുന്നു. കുറഞ്ഞ പോളിങ് നടന്നത് പത്തനംതിട്ടയിലും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണയും മികച്ച പോളിങ് ആണ് നടന്നത്.

ഇത്തവണത്തെ പോളിങ് നില ഇങ്ങനെ

1. കാസര്‍കോട് - 78.1

2. കണ്ണൂര്‍ - 80.9

3. വയനാട് - 73.2

4. വടകര - 81.4

5. കോഴിക്കോട് - 79.6

6. മലപ്പുറം - 71.4

7. പൊന്നാനി - 74.1

8. പാലക്കാട് - 75.4

9. ആലത്തൂര്‍ - 76.5

10. തൃശ്ശൂര്‍ - 72.4

11. ചാലക്കുടി - 77

12. എറണാകുളം - 72.8

13. ഇടുക്കി - 70.5

14. പത്തനംതിട്ട - 65.8

15. കോട്ടയം - 71.4

16. ആലപ്പുഴ - 78.8

17. മാവേലിക്കര - 71

18. കൊല്ലം - 71.6

19. ആറ്റിങ്ങല്‍ - 68.8

20 തിരുവനന്തപുരം - 68.6

English summary
Loksabha Election: Kerala record 73.6 percentage polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X