കോട്ടയത്ത് മമ്മൂട്ടി സിപിഎം സ്ഥാനാര്‍ഥി?
കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ സൂപ്പര്‍ താരം മമ്മൂട്ടിയാകുമോ. വെള്ളിത്തിരയിലെ മെഗാ സ്റ്റാറിനെ ഇറക്കി കോട്ടയം സീറ്റ് പിടിക്കാന്‍ സി പി എം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയം പിടിക്കാന്‍ സാധാരണക്കാരാരും പോര എന്ന തിരിച്ചറിവാണ് മെഗാ സ്റ്റാറിനെ തന്നെ രംഗത്തിറക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കേള്‍വി.
സോഷ്യല്‍ മീഡിയകളിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലുമാണ് മമ്മൂട്ടി സി പി എമ്മിന് വേണ്ടി കോട്ടയം സീറ്റില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നത്. കേരള കോണ്‍ഗ്രസ് നേതാവായ പി സി തോമസ് കോട്ടയത്ത് മത്സരിച്ചേക്കും എന്നായിരുന്നു ആദ്യത്തെ സൂചന. പിന്നീട് സി പി എമ്മിലെ തന്നെ മുതിര്‍ന്ന നേതാക്കളുടെ പേരും ഒടുവില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പേരും കോട്ടയത്തേക്കുള്ള സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ തവണ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് കുറുപ്പിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. 2009 ല്‍ എഴുപതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ഥിയായിരുന്ന കുറുപ്പിനെ ജോസ് കെ മാണി തോല്‍പിച്ചത്. 2004 ല്‍ പി സി തോമസിനോട് മൂവാറ്റുപുഴയില്‍ തോറ്റ ജോസ് കെ മാണിയുടെ ശക്തമായ തിരിച്ചുവപവ് കൂടിയായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ്.
ഇടതുപക്ഷ സഹയാത്രികനും സി പി എമ്മിന്റെ ചാനലായ കൈരളി ടി വി ചെയര്‍മാനുമായ മമ്മൂട്ടി കോട്ടയംകാരന്‍ കൂടിയാണ് എന്നതും ഒരുപക്ഷേ പാര്‍ട്ടി നേതൃത്വം കണക്കിലെടുക്കുന്നുണ്ടാകണം. എന്നാല്‍ കോട്ടയത്ത് മത്സരിക്കുന്നു എന്ന കാര്യത്തില്‍ മമ്മൂട്ടിയോ സി പി എമ്മിന്റെ നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, മുന്‍ എം എല്‍ എ വി എന്‍ വാസവന്‍, പി കെ ഹരികുമാര്‍, പു ക സയിലെ സുജ സൂസന്‍ ജോര്‍ജ്ജ് എന്നീ പേരുകളും കോട്ടയത്തെ സ്ഥാനാര്‍ഥിയാകാന്‍ സി പി എം പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നു.












Click it and Unblock the Notifications