കൊല്ലത്ത് പ്രേമചന്ദ്രന് ജയം, ബേബി തോറ്റു
കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ആര്‍എസ്പിയുടെ എന്‍കെ പ്രേമ ചന്ദ്രന് മിന്നുന്ന ജയം. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയെ 37850 വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്.
കക്ഷിരാഷ്ട്രീയത്തിനതീതമായ വലിയ ജനപിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. എംഎ ബേബിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് സീറ്റ് ആയിരുന്നു കൊല്ലം. എണ്ണയിട്ട യന്ത്രം പോലെ സിപിഎം സംഘടനാ സംവിധാനം അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ആര്‍എസ്പിയും യുഡിഎഫും ചേര്‍ന്നുണ്ടാക്കിയ ഓളത്തില്‍ സിപിഎമ്മിന്റെ സംഘടനാശക്തി ചോര്‍ന്നുപോയ കാഴ്ചയാണ് കൊല്ലത്ത് കണ്ടത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രേമചന്ദ്രനെ വെല്ലാന്‍ ബേബിക്കായില്ല. പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റി അംഗത്തെ പോലും കേരളത്തില്‍ നിന്ന് ജയിപ്പിക്കായില്ല എന്ന നാണക്കേടായിരിക്കും സിപിഎമ്മിന് ഇനി പേറേണ്ടി വരിക.
30 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എന്‍കെ പ്രേമചന്ദ്രന്റെ ലീഡ് 20000 കവിഞ്ഞിരുന്നു. കൊല്ലം സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുിപ്പിലെ കണക്കുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. പ്രേമചന്ദ്രന്‍ കാല് മാറി മത്സരിക്കുന്നത് സിപിഎമ്മിന് അനുകൂലമായിരിക്കും എന്നായിരുന്നു വിലയിരുത്തല്‍.
പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും സര്‍വ്വേ ഫലങ്ങളും കൊല്ലത്ത് ബേബിക്കായിരുന്നു സാധ്യത കല്‍പിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് പ്രേമചന്ദ്രന്‍ വിജയം സ്വന്തമാക്കിയത്.












Click it and Unblock the Notifications